ETV Bharat / state

മാധ്യമ പ്രവർത്തകർക്ക് മർദനമേറ്റ സംഭവം; കർശന നടപടി സ്വീകരിക്കുമെന്ന്‌ വി.ഡി.സതീശൻ - മാധ്യമ പ്രവർത്തകർക്ക് നേരെ അക്രമണം

ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്കാണ്‌ കോൺഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റത്‌. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടുവെന്ന് വി.ഡി.സതീശൻ അറിയിച്ചു.

vd satheeshan reacts to congress leaders attack journalists  journalists attacked at congress meeting  media persons attacked by congress leaders  congress attack journalists  മാധ്യമ പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവം  കോൺഗ്രസ് ഗ്രൂപ്പ് യോഗം  മാധ്യമ പ്രവർത്തകർക്ക് നേരെ അക്രമണം  കോൺഗ്രസുകാര്‍ മാധ്യമ പ്രവർത്തകരെ അക്രമിച്ചു
മാധ്യമ പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവം; കർശന നടപടി സ്വീകരിക്കുമെന്ന്‌ വി.ഡി.സതീശൻ
author img

By

Published : Nov 13, 2021, 7:33 PM IST

കോഴിക്കോട്: കോൺഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടുവെന്ന് വി.ഡി.സതീശൻ അറിയിച്ചു. ഇതേ പറ്റി അന്വേഷിക്കാൻ ഡി.സി.സി പ്രസിഡൻ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മാധ്യമ പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവം; കർശന നടപടി സ്വീകരിക്കുമെന്ന്‌ വി.ഡി.സതീശൻ

ALSO READ: ഭക്ഷ്യവിഷബാധ; കോഴിക്കോട്‌ രണ്ടര വയസുകാരന്‍ മരിച്ചു

ദൗർഭാഗ്യകരമായ സംഭവമാണുണ്ടായത്. മാധ്യമ പ്രവർത്തകരുമായി സംഘർഷമുണ്ടാക്കേണ്ട കാര്യമില്ല. അവർ അവരുടെ ജോലിയാണ് ചെയ്യന്നതെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയിൽ പറഞ്ഞു.

അതേസമയം കോഴിക്കോട് നടന്നത് കോൺഗ്രസ് ഗ്രൂപ്പ് യോഗമല്ല. നെഹ്‌റുവിൻ്റെ ജന്മദിനാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട യോഗമാണ് നടന്നത്. ഡി.സി.സിയുടെ അനുമതിയോടെയാണ് യോഗം നടന്നത്.

സമാന്തര യോഗങ്ങൾ അനുവദിക്കില്ലന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.