കോഴിക്കോട് : വടകരയില്‍ ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. തിരുവള്ളൂര്‍ കുനിവയലില്‍ മലോൽ കൃഷ്‌ണൻ (70), നാരായണി (68) എന്നിവരാണ് മരിച്ചത്. നാരായണിയുടെ കഴുത്തിന് മുറിവേറ്റിട്ടുണ്ട്.
വീടിനകത്താണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കൃഷ്‌ണന്‍ വീടിന് പുറകുവശത്ത് സാരിയിൽ തൂങ്ങിയ നിലയിലായിരുന്നു. ദമ്പതികളുടെ മകനും ഭാര്യയും വീട്ടിലില്ലാത്ത സമയത്താണ് സംഭവമെന്നാണ് നിഗമനം.
വൈകിട്ട് ആറരയോടെയാണ് നാട്ടുകാർ വിവരമറിയുന്നത്. നാരായണി രോഗ ബാധിതയായി കിടപ്പിലായിരുന്നു. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി, അന്വേഷണം ആരംഭിച്ചു.