ETV Bharat / state

'സിപിഎം കൗണ്‍സിലര്‍മാര്‍ ഗുണ്ടകള്‍, നഗരസഭ വളയും'; കോഴിക്കോട് കോര്‍പ്പറേഷനെതിരെ യുഡിഎഫിന്‍റെ നില്‍പ്പുസമരം - UDF Councillors protest

പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ട് തട്ടിപ്പ് വിഷയത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് യുഡിഎഫിന്‍റെ നില്‍പ്പുസമരം

UDF Councillors protest kozhikode corporation  സിപിഎം കൗണ്‍സിലര്‍മാര്‍ ഗുണ്ടകള്‍  യുഡിഎഫിന്‍റെ നില്‍പ്പുസമരം  കോഴിക്കോട്  കോഴിക്കോട് ഇന്നത്തെ വാര്‍ത്ത  Kozhikode todays news
കോഴിക്കോട് കോര്‍പ്പറേഷനെതിരെ യുഡിഎഫിന്‍റെ നില്‍പ്പുസമരം
author img

By

Published : Dec 19, 2022, 10:27 PM IST

ഡിസിസി പ്രസിഡന്‍റ് കെ പ്രവീണ്‍ കുമാര്‍ മാധ്യമങ്ങളോട്

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ട് തട്ടിപ്പ് വിഷയത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രതിഷേധവുമായി യുഡിഎഫ്. കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന് മുന്‍പില്‍ നില്‍പ്പ് സമരം നടത്തി. ഡിസിസി പ്രസിഡന്‍റ് കെ പ്രവീണ്‍ കുമാര്‍ സമരം ഉദ്ഘാടനം ചെയ്‌തു.

READ MORE| പഞ്ചാബ് നാഷണൽ ബാങ്ക് ഫണ്ട് തിരിമറി; കോഴിക്കോട് കോർപ്പറേഷൻ കൗണ്‍സിലിൽ പ്രതിപക്ഷ ബഹളം

'സിപിഎമ്മിന്‍റെ കൗണ്‍സിലര്‍മാര്‍ ഗുണ്ടകളാണ്. മാധ്യമപ്രവര്‍ത്തകരെയും കൗണ്‍സിലര്‍മാരെയും അക്രമിച്ച വിഷയം 23-ാം തിയതി ചേരുന്ന യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും കൂടാതെ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭ വളയുമെന്നും' അദ്ദേഹം പറഞ്ഞു. യുഡിഎഫ് കൗണ്‍സിലര്‍ ഇബ്രാംഹി കുട്ടി, എന്‍കെ അബൂബക്കര്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

പഞ്ചാബ് നാഷണൽ ബാങ്ക് ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ കൗൺസില്‍ യോഗത്തിൽ ഡിസംബര്‍ 17നാണ് എല്‍ഡിഎഫ് - യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൂട്ടത്തല്ലുണ്ടായത്. സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.