കോഴിക്കോട്: വടകരയിൽ 7.1 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ. ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവാണ് വാഹന പരിശോധനക്കിടെ എക്‌സൈസ് പിടികൂടിയത്. വടകര ആയഞ്ചേരി സ്വദേശി കിഴക്കയിൽ വിട്ടിൽ മുരളിയുടെ മകൻ ശ്രീജിത്ത് (25), അങ്ങോടി താഴെ കുനിയിൽ ശങ്കരക്കുറുപ്പ് മകൻ രഞ്ജിത്ത് (38) എന്നിവരെയാണ് വടകര എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ.കെ.ഷിജിൽ കുമാറും സംഘവും അറസ്റ്റ് ചെയ്‌തത്. ക
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു വാഹനപരിശോധന. പ്രതികൾ സഞ്ചരിച്ചിരുന്ന രഞ്ജിത്തിന്‍റെ ഉടമസ്ഥതയിലുള്ള കെ എൽ 18 എൻ 8593 നമ്പർ ബുള്ളറ്റും എക്സൈസ് അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.