കോഴിക്കോട്: പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയില്‍ പട്ടാപ്പകല്‍ ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ടുപേർ കൂടി പിടിയിലായി. കണ്ണങ്കടവിലെ ആളൊഴിഞ്ഞ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന മന്‍സൂര്‍, തന്‍സീര്‍ എന്നിവരെയാണ് പിടികൂടിയത്. ചൊവ്വാഴ്‌ച അറസ്റ്റിലായ ഒന്നാം പ്രതി കബീറിനെ ഇന്ന് കോടതിയില്‍ കോടതിയില്‍ ഹാജരാക്കും. സി.ഐ സുഭാഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്.
വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്‌തതെന്ന് സി.ഐ പറഞ്ഞു. ഈ മാസം മൂന്നിനാണ് സംഭവം നടന്നത്. നടേരി സ്വദേശിയായ മുഹമ്മദ് സാലിഹും കീഴരിയൂര്‍ സ്വദേശിനിയായ ഫര്‍ഹാനയുമായുള്ള രജിസ്റ്റർ വിവാഹം മാസങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞിരുന്നു. പിന്നീട് ഫര്‍ഹാനയുടെ രക്ഷിതാക്കളുടെ സമ്മതത്തോടെ മതാചാരപ്രകാരം വിവാഹം നടത്താനായി സുഹൃത്തുക്കള്‍ക്കൊപ്പം പോകുമ്പോഴായിരുന്നു വടിവാളും കമ്പിയും ഉപയോഗിച്ചുളള ആക്രമണം നടന്നത്.