കോഴിക്കോട്: ഭരണഘടനക്കെതിരായ വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാൻ ഖേദം പ്രകടിപ്പിച്ചതോടെ വിഷയം തീര്‍ന്നുവെന്ന് തോമസ് ഐസക്. ഖേദം പ്രകടിപ്പിച്ചാൽ പിന്നെ വിവാദമാക്കുന്നത് എന്തിനാണ്. നിലവിൽ മന്ത്രിക്കെതിരായി ഇപ്പോൾ നടത്തുന്ന പ്രചാരണങ്ങൾക്ക് പിന്നിൽ മറ്റു താൽപര്യങ്ങളാണെന്നും തോമസ് ഐസക് വ്യക്തമാക്കി.
മന്ത്രി പറഞ്ഞതിന് അപ്പുറത്തേക്ക് ഒന്നും വ്യാഖ്യാനിക്കാനില്ല. സജി ചെറിയാൻ പറയാൻ ഉദ്ദേശിച്ചത് അത്തരത്തിലുള്ള കാര്യമല്ല. പാർട്ടി നിലപാടും അങ്ങനെയല്ല. തെറ്റിദ്ധാരണ ഉണ്ടായത് കൊണ്ടാണ് വീഡിയോ നീക്കം ചെയ്‌തത്.
ALSO READ: കോടതി പറയട്ടെയെന്ന് പാർട്ടി, രാജിവെച്ചൊഴിയാതെ സജി ചെറിയാൻ
ബിജെപി സംഘപരിവാർ ശക്തികളാണ് ഭരണഘടനയെ അട്ടിമറിക്കുന്നത്. അതിനെതിരായ ചെറുത്ത് നിൽപ്പാണ് സിപിഎം നയമെന്നും തോമസ് ഐസക് പറഞ്ഞു.