കോഴിക്കോട്: ഐ.എന്‍.എല്‍ ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് സമാന്തര യോഗം ചേർന്നവർക്കെതിരെ നടപടിക്കൊരുങ്ങി അഡ്ഹോക്ക് കമ്മറ്റി. യോഗം ചേര്‍ന്നവര്‍ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഏഴ് ദിവസത്തിനകം ഇതിന് മറുപടി നല്‍കണം. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുമായി ഇന്നലെ നടത്തിയത് സ്വകാര്യ ചർച്ചയാണെന്നാണ് അഹമ്മദ് ദേവര്‍ കോവില്‍ പറയുന്നത്.
ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് കോഴിക്കോട് വിളിച്ച യോഗത്തിൽ മുൻ സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്‌ദുല്‍ വഹാബ് വിഭാഗം പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന പ്രസിഡന്‍റായി എ.പി അബ്‌ദുല്‍ വഹാബിനെയും ജനറല്‍ സെക്രട്ടറിയായി നാസര്‍ കോയ തങ്ങളെയും ട്രഷററായി വഹാബ് ഹാജിയേയും യോഗത്തില്‍ തെരെഞ്ഞെടുത്തിരുന്നു.
ALSO READ സ്വപ്‌ന സുരേഷിന്‍റെ നിയമനം റദ്ദാക്കിയിട്ടില്ലെന്ന് എച്ച്.ആർ.ഡി.എസ് പ്രോജക്ട് ഡയറക്‌ടർ