തിരുവനന്തപുരം: കോഴിക്കോട് നാഷണൽ ആശുപത്രിയിൽ കാലു മാറി ശസ്‌ത്രക്രിയ ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി വീണ ജോർജ്. സംഭവത്തില്‍ ജില്ല മെഡിക്കൽ ഓഫീസർക്കാണ് മന്ത്രി അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്. കോഴിക്കോട് കക്കോടി സ്വദേശി സജ്‌നയെയാണ് കഴിഞ്ഞദിവസം നാഷണൽ ആശുപത്രിയിൽ കാലുമാറി ശസ്‌ത്രക്രിയ നടത്തിയത്.
സംഭവത്തില്‍ ആശുപത്രിയിലെ ഓർത്തോ മേധാവിയായ ഡോക്‌ടർ ബഹിർഷാനെതിരെ സജ്‌നയുടെ കുടുംബം പരാതി ഉയർത്തിയിരുന്നു. ഒരു വർഷമായി അറുപതുകാരിയായ സജ്‌ന ഡോക്‌ടർ ബഹിർഷായുടെ ചികിത്സയിലാണ്. വാതിലിനിടയിൽ കുടുങ്ങി ഇടതുകാലിന് പരിക്കേറ്റത്തിനെ തുടർന്നായിരുന്നു ചികിത്സ.
ഏതാനും ദിവസമായി കാലിന് വേദന വർധിച്ചതിന് തുടർന്നാണ് ശസ്‌ത്രക്രിയ എന്ന തീരുമാനത്തിലെത്തിയത്. തുടര്‍ന്ന് ശസ്‌ത്രക്രിയ നടത്തി അനസ്‌തേഷ്യയുടെ മയക്കം വിട്ടപ്പോഴാണ് കാലു മാറിയ വിവരം സജ്‌ന മനസ്സിലാക്കുന്നത്. ഇക്കാര്യം ഡോക്‌ടറോട് പറഞ്ഞപ്പോൾ തെറ്റുപറ്റിയെന്ന് അദ്ദേഹം കുടുംബത്തോട് ഏറ്റുപറഞ്ഞിരുന്നു.
Also Read: കാലുമാറി ശസ്‌ത്രക്രിയ; ഇടത് കാലിന് പകരം വലത് കാലില്‍, ഡോക്‌ടര്‍ക്കെതിരെ പരാതി