ETV Bharat / state

യുവതിയുടെ വയറ്റിൽ കത്രിക മറന്നുവച്ച് തുന്നിക്കെട്ടിയ സംഭവം; ഡോക്ടര്‍മാരുടെ വാദം പൊളിയുന്നു - ദൃശ്യം പുറത്ത് - കത്രിക കുടുങ്ങിയ ദൃശ്യങ്ങൾ

വയറിനുള്ളിൽ കുടുങ്ങിയ ഉപകരണം പുറത്തെടുത്ത ശസ്ത്രക്രിയയ്ക്ക് ശേഷം, ഹർഷിനയുടെ ഭർത്താവ് അഷ്റഫ് ഡോക്‌ടർമാരുമായി സംസാരിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്

surgery fault  surgical equipment found in woman bladder updation  surgical equipment found in woman bladder  scissor found in woman bladder  മോസ്ക്വിറ്റോ ആർട്ടറി ഫോർസെപ്‌സ്  ശസ്‌ത്രക്രിയക്കിടെ കത്രിക വയറിൽ കുടുങ്ങി  സ്ത്രക്രിയ ഉപകരണം യുവതിയുടെ വയറ്റിൽ കുടുങ്ങി  കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി  കത്രിക കുടുങ്ങിയ ദൃശ്യങ്ങൾ  വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം ആശുപത്രി വിശദീകരണം
ശസ്ത്രക്രിയ ഉപകരണം യുവതിയുടെ വയറ്റിൽ കുടുങ്ങിയ സംഭവം: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയുടെ വാദങ്ങൾ പൊളിയുന്നു
author img

By

Published : Oct 10, 2022, 12:55 PM IST

Updated : Oct 10, 2022, 1:30 PM IST

കോഴിക്കോട്: കത്രിക രൂപത്തിലുള്ള ശസ്ത്രക്രിയ ഉപകരണം യുവതിയുടെ വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയുടെ ന്യായീകരണം പൊളിയുന്നു. എന്തോ ഒരു ചെറിയ സാധനം വയറ്റിൽ കുടുങ്ങിയതാണെന്നും അത് മറ്റേതോ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയപ്പോൾ സംഭവിച്ചതാണെന്നുമുള്ള പ്രിന്‍സിപ്പാളിന്‍റെ വാദമാണ് കളവാണെന്ന് തെളിയുന്നത്. ആശുപത്രിക്ക് പറ്റിയ തെറ്റ് ഡോക്‌ടർമാർ സമ്മതിക്കുന്നതും വയറ്റിൽ നിന്ന് പുറത്തെടുത്ത ഉപകരണം സൂപ്രണ്ട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് തുറന്നു പറയുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്ത് വന്നു.

ഹർഷിനയുടെ ഭർത്താവ് അഷ്റഫ് ഡോക്‌ടർമാരുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ

2017 നവംബർ 30നായിരുന്നു അടിവാരം സ്വദേശിനി ഹർഷിനയ്ക്ക് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവ ശസ്ത്രക്രിയ നടത്തിയത്. ഇതിന് ശേഷം ഹർഷിനയ്ക്ക് കഠിനമായ വേദനയും അവശതയും ഉണ്ടായിരുന്നു. പല ആശുപത്രികളിലും ചികിത്സ തേടി. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സിടി സ്കാൻ പരിശോധനയിൽ കത്രിക കണ്ടെത്തിയത്.

മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ ഉപകരണമല്ല യുവതിയുടെ വയറ്റില്‍ കുടുങ്ങിയത് എന്നാണ് ആശുപത്രി അധൃകതരുടെ വിശദീകരണം. ആശുപത്രിയിലെ ഉപകരണങ്ങളുടെ കണക്ക് പരിശോധിച്ചെന്നും ഒന്നും നഷ്ടമായിട്ടില്ലെന്നും മെഡിക്കല്‍ കോളജ് പ്രിൻസിപ്പൽ ഇവി ഗോപി വിശദീകരിച്ചിരുന്നു. ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. മോസ്ക്വിറ്റോ ആർട്ടറി ഫോർസെപ്‌സാണ് ഈ ഉപകരണം.

തെളിവായി ദൃശ്യങ്ങൾ: മെഡിക്കൽ കോളജ് ആശുപത്രിയുടെ ന്യായീകരണങ്ങളെല്ലാം കളവാണെന്ന് ഹർഷിന പറയുന്നത് വെറുതെയല്ല, തെളിവുകളുണ്ട്. വയറിനുള്ളിൽ കുടുങ്ങിയ ഉപകരണം പുറത്തെടുത്ത ശസ്ത്രക്രിയയ്ക്ക് ശേഷം, ഹർഷിനയുടെ ഭർത്താവ് അഷ്റഫ് ഡോക്‌ടർമാരുമായി സംസാരിക്കുന്നുണ്ട്. സംഭവിച്ചതെല്ലാം സമ്മതിക്കുന്നു. നിർബന്ധത്തിന് വഴങ്ങി, വയറ്റിൽ നിന്ന് പുറത്തെടുത്ത ഉപകരണം ഡോക്‌ടർമാർ കാണിച്ച് കൊടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

മൂത്ര സഞ്ചിയിൽ ഉപകരണം തറച്ചിരുന്നത് 5 വർഷം: അഞ്ച് വർഷമാണ് യുവതി മൂത്ര സഞ്ചിയിൽ തറച്ച് നിന്ന മെഡിക്കൽ ഉപകരണവുമായി വേദന തിന്നത്. 12 സെന്‍റിമീറ്റര്‍ നീളവും 6 സെന്‍റിമീറ്റര്‍ വീതിയുമുള്ള ഉപകരണമാണ് തറച്ച് നിന്നത്. മൂത്ര സഞ്ചിയില്‍ മുഴയുമുണ്ടായി.

വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഗുണമുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ സിടി സ്‌കാനിങ്ങിലാണ് മൂത്രസഞ്ചിയിൽ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം തറച്ച് നിൽക്കുന്നത് കണ്ടെത്തുന്നത്. കഴിഞ്ഞ മാസം സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളജിൽ വെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു.

ഇത്രകാലം അനുഭവിച്ച കൊടുംവേദനയ്ക്ക് നഷ്‌ടപരിഹാരം വേണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സംഭവം അന്വേഷിക്കുന്നത്.

Last Updated : Oct 10, 2022, 1:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.