കോഴിക്കോട് : മാധ്യമ പ്രവർത്തനത്തിനിടെ അപമര്യാദയായി പെരുമാറിയ ബിജെപി നേതാവും സിനിമാതാരവുമായ സുരേഷ് ഗോപിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തക. കോഴിക്കോട് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈ വയ്‌ക്കുകയായിരുന്നു.
മാധ്യമ പ്രവര്‍ത്തക ഒഴിഞ്ഞു മാറിയെങ്കിലും വീണ്ടും ഇതാവര്‍ത്തിച്ചു. ഇതോടെ കൈ എടുത്ത് മാറ്റുകയായിരുന്നു. താന്‍ നേരിട്ട മോശം നടപടിയില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തക അറിയിച്ചു. നിയമ നടപടി ഉള്‍പ്പെടെ എല്ലാ തുടർ നീക്കങ്ങള്‍ക്കും മാധ്യമ സ്ഥാപനം പൂര്‍ണ പിന്തുണ നല്‍കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു.