കോഴിക്കോട്: മുതുകാട് ഗവൺമെന്‍റ് ഐടിഐ കോളേജിലെ വിദ്യാർഥികൾക്ക് സൂര്യാഘാതമേറ്റു. മുഹമ്മദ് റാഷി(20), അജയ്(21), എന്നിവർക്കാണ് സൂര്യാഘാതമേറ്റത്. ഇന്ന് രാവിലെ കോളേജ് ഗ്രൗണ്ടിൽ വച്ചാണ് വിദ്യാർഥികൾക്ക് സൂര്യാഘാതമേറ്റത്. ഇവർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞദിവസം ഹരി നിരഞ്ജൻ എന്ന വിദ്യാർഥിക്കും കോളേജിൽ വച്ച് സൂര്യാഘാതമേറ്റിരുന്നു. മറ്റു പൊതുവിദ്യാലയങ്ങൾ പോലെ ഐടിഐ സ്ഥാപനങ്ങൾക്ക് മധ്യവേനലവധി ഇല്ല. ഇപ്പോഴത്തെ കടുത്ത വേനൽ കാരണം കോളേജ് അധികൃതർ കുട്ടികളെ ക്ലാസിനു പുറത്തിറക്കാതെ നിർത്തണമെന്ന് നിർദ്ദേശമാണ് കൊടുത്തിട്ടുള്ളത്.
.