ETV Bharat / state

ഇക്കുറി സ്‌പെഷ്യല്‍ ചേനപ്പായസം ; ആഘോഷമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ കലവറ നിറയ്‌ക്കൽ - മുഹമ്മദ് റിയാസ്

ഏഴുദിവസങ്ങളിലായി വിഭവ സമൃദ്ധമായ ഭക്ഷണമാണ് വിദ്യാർഥികൾക്കായി നൽകുന്നത്

സംസ്ഥാന സ്‌കൂൾ കലോത്സവം  മലബാർ ക്രിസ്ത്യൻ കോളജ്  കലവറ നിറയ്ക്കൽ  പഴയിടം മോഹനന്‍ നമ്പൂതിരി  State School Arts Festival  School Arts Festival  മുഹമ്മദ് റിയാസ്  Muhammed Riyas
സംസ്ഥാന സ്‌കൂൾ കലോത്സവം കലവറ നിറയ്ക്കൽ
author img

By

Published : Dec 23, 2022, 4:12 PM IST

ആഘോഷമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ കലവറ നിറയ്‌ക്കൽ

കോഴിക്കോട് : സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ ഭാഗമായി മലബാർ ക്രിസ്ത്യൻ കോളജിൽ കലവറ നിറയ്ക്കൽ. മന്ത്രി മുഹമ്മദ് റിയാസ് വിവിധ സബ് ജില്ലയിൽ നിന്നുവന്ന വിഭവങ്ങൾ ഏറ്റുവാങ്ങി. ഏഴുദിവസങ്ങളിലായി വിഭവ സമൃദ്ധമായ ഭക്ഷണമാണ് വിദ്യാർഥികൾക്കായി നൽകുന്നത്.

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജാണ് ഇത്തവണത്തെ കലവറ. ഒരേ സമയം രണ്ടായിരം പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന പന്തല്‍ കോളജ് ഗ്രാണ്ടില്‍ സജ്ജമാക്കും. ഭക്ഷണ വിഭവങ്ങളിൽ ചേന പായസമാണ് ഇത്തവണത്തെ പ്രധാന ഇനം.

ഇഡ്ഡലി, സാമ്പാര്‍, പുട്ട്, കടലക്കറി, അപ്പം, വെജിറ്റബിള്‍ സ്റ്റ്യൂ, ഉപ്പുമാവ്, ചെറുപയര്‍, സ്റ്റ്യൂ എന്നീ വിഭവങ്ങളാണ് ബ്രേക്‌ഫാസ്റ്റായി നല്‍കുക. ഉച്ചയൂണിന് ചോറ്, സാമ്പാര്‍, തോരന്‍, മസാലക്കറി, കിച്ചടി, പച്ചടി, മോര്, രസം, അച്ചാര്‍, പായസം തുടങ്ങിയവയുമുണ്ടാകും.

ഓരോ ദിവസവും കറികള്‍ വ്യത്യസ്‌തമായിരിക്കും. ചേനപ്പായസമാണ് ഇത്തവണത്തെ സ്‌പെഷ്യല്‍. കൂടാതെ പാല്‍പ്പായസം, പാലട, ഗോതമ്പ് പായസം, അമ്പലപ്പുഴ പാല്‍പ്പായസം എന്നിവ കലോത്സവ സദ്യയ്ക്ക്‌ മധുരം കൂട്ടും. രാവിലെ മുതൽ രാത്രി വരെയാണ് ഭക്ഷണം നൽകുന്നത്.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണയും പാചക ചുമതല പഴയിടം മോഹനന്‍ നമ്പൂതിരിക്കാണ്. ഭക്ഷണം പാകം ചെയ്യാനുള്ള സന്നദ്ധത അറിയിച്ചുള്ള നാല് ക്വട്ടേഷനുകളില്‍ നിന്നാണ് സര്‍ക്കാര്‍ പഴയിടത്തെ തെരഞ്ഞെടുത്തത്.

മത്സരാര്‍ഥികൾ, കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, സംഘാടകര്‍ എന്നിവരുള്‍പ്പടെ ദിവസേന 15,000 പേര്‍ക്കുള്ള ഭക്ഷണമാണ് പഴയിടത്തിന്‍റെ കലവറയില്‍ ഒരുങ്ങുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.