കോഴിക്കോട്: വടകര നഗരത്തിൽ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി കഴിയാൻ നഗരത്തില്‍ 'ഷീ ലോഡ്ജ്' ആരംഭിച്ചു. 24 പേര്‍ക്ക് താമസിക്കാൻ കഴിയുന്ന കെട്ടിടം പുതിയാപ്പയിലാണ് നിർമിച്ചത്. എയര്‍കണ്ടീഷന്‍ ചെയ്ത രണ്ട് മുറികള്‍, സാധാരണ നിലയിലുള്ള ആറ് മുറികള്‍, രണ്ട് സിംഗിള്‍ മുറികള്‍, ഡോര്‍മെട്രി എന്നിങ്ങനെയാണ് ഒരുക്കിയിരിക്കുന്നത്.
Also Read: സ്‌ത്രീ സുരക്ഷയിൽ മാതൃകയായി 'ഷീ ലോഡ്‌ജ്'
ഒരാള്‍ക്ക് രണ്ടു ദിവസത്തേക്കുള്ള താമസ സൗകര്യമാണ് ലഭിക്കുക. വ്യക്തമായ കാരണം ബോധിപ്പിക്കുന്നപക്ഷം കൂടുതല്‍ ദിവസങ്ങളിൽ തങ്ങാം. താമസക്കാര്‍ക്ക് ഭക്ഷണവും ലഭിക്കും. രാത്രിസമയങ്ങളില്‍ ഒറ്റക്ക് നഗരത്തിലെത്തുന്ന സ്ത്രീകളെ സുരക്ഷിതമായി ഷീ ലോഡ്ജിലെത്തിക്കാന്‍ വനിതകള്‍ ഡ്രൈവര്‍മാരായ വാഹന സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Also Read: വനിത സഞ്ചാരികൾക്ക് ഷീ ലോഡ്ജുമായി അടിമാലി ബ്ലോക്ക് പഞ്ചായത്ത്
നഗരസഭയുടെ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 57 ലക്ഷംരൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കുടുംബശ്രീക്കാണ് നടത്തിപ്പുചുമതല. സേവനനിരക്ക് ഫ്രഷപ്- 100 രൂപ (വ്യക്തിക്ക് 3 മണിക്കൂർ) ഡോർമെട്രി 200 രൂപ (24 മണിക്കൂർ), നോൺ എ.സി സിംഗിൾ റൂം (പരമാവധി 2 പേർക്ക്) 450 രൂപ (24 മണിക്കൂർ), എ.സി സിംഗിൾ റൂം (പരമാവധി 2 പേർക്ക്) 900 രൂപ (24 മണിക്കൂർ).
Also Read: വനിതകള്‍ക്കായി 'ഷീ ലോഡ്‌ജ്'; 3.75 കോടി രൂപയുടെ ഭരണാനുമതി