ETV Bharat / state

ഷൈബിന്‍ അഷ്‌റഫിന്‍റെ സുഹൃത്ത് ഹാരിസിന്‍റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

ഹാരിസിനെയും ഡാന്‍സിയെയും അബുദാബിയില്‍ വച്ച് കൊല്ലാന്‍ ഷൈബിന്‍ അഷ്‌റഫ് ക്വട്ടേഷന്‍ നല്‍കുകയും, കൊലപാതകം തത്സമയം നിലമ്പൂരിലെ വീട്ടിലിരുന്ന് മൊബൈല്‍ ഫോണിലൂടെ കാണുകയും ചെയ്‌തതായി റിമാന്‍ഡിലുള്ള പ്രതികല്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ യുവതിയെ കൊലപ്പെടുത്തി ഹാരിസ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് അബുദാബി പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്

shaibin ashraf involvement in haris murder  shaibin ashraf  haris murder  ഹാരിസിന്‍റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും  ഷൈബിന്‍ അഷ്‌റഫ്  ഷാബ ഷരീഫ് കൊലപാതകം  അബുദാബി പൊലീസ്  അബുദാബി
ഷൈബിന്‍ അഷ്‌റഫിന്‍റെ ബിസിനസ് പങ്കാളി ഹാരിസിന്‍റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും
author img

By

Published : Aug 11, 2022, 11:03 AM IST

Updated : Aug 11, 2022, 11:55 AM IST

കോഴിക്കോട്: നാട്ടുവൈദ്യന്‍ ഷാബ ഷരീഫിന്‍റെ കൊലപാതക കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്‍റെ അബുദബിയിലെ ബിസിനസ് പങ്കാളിയായിരുന്ന കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിന്‍റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് പോസ്റ്റ്‌മോട്ടം നടക്കുന്നത്. ഹാരിസിനെ ഷൈബിന്‍റെ നേതൃത്വത്തില്‍ അബുദബിയില്‍ വച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന ഹാരിസിന്‍റെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് വീണ്ടും പോസ്റ്റ്‌മോട്ടം ചെയ്യാന്‍ കോടതി നിര്‍ദേശം.

നിലമ്പൂര്‍ ഡിവൈഎസ്‌പി സാജു കെ അബ്രഹാം, കോഴിക്കോട് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ശ്രീകുമാര്‍, കോഴിക്കോട് ഫോറന്‍സിക് സര്‍ജന്‍ ലിസ, മലപ്പുറം ഫോറന്‍സിക് വിദഗ്‌ധര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക. 2020 മാര്‍ച്ച് അഞ്ചിനാണ് കോഴിക്കോട് ഈസ്റ്റ് മലയമ്മ കുറുപ്പുംതൊടികയില്‍ തത്തമ്മപറമ്പില്‍ ഹാരിസ്, ഇയാളുടെ മാനേജര്‍ ചാലക്കുടി സ്വദേശിനി ഡാന്‍സി ആന്‍റണി എന്നിവരെ അബുദബിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് അബുദബി പൊലീസിന്‍റെ റിപ്പോര്‍ട്ട്. ഇതോടെ കേസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ഹാരിസിന്‍റെ മരണം കൊലപാതകമാണെന്ന് കാണിച്ച് ബന്ധുക്കള്‍ പാരാതി നല്‍കി.

ഹാരിസിനെ കൊല്ലാന്‍ ക്വട്ടേഷന്‍‍: ഹാരിസിന്‍റെ കൊലപാതകം ആസൂത്രണം ചെയ്‌തതും ക്വട്ടേഷന്‍ സംഘത്തെ അബുദബിയിലെത്തിച്ചതും ഷൈബിന്‍ അഷ്‌റഫാണെന്ന് അന്വേഷണത്തില്‍ പൊലീസിന് വ്യക്തമാമയിട്ടുണ്ട്. ലഹരിമരുന്ന് കേസില്‍ പ്രതിയായ ഷൈബിന്‍ അഷ്റഫിന് അബുദാബിയില്‍ പ്രവേശിക്കാന്‍ വിലക്ക് ഉണ്ടായിരുന്നു. തന്നെ ഒറ്റിയത് ഹാരിസ് ആണെന്ന നിഗമനത്തിലായിരുന്നു ഷൈബിന്‍ അഷറഫെന്നും ഇതേ തുടര്‍ന്ന് ഹാരിസിനെയും ഡാന്‍സിയേയും കൊലപ്പെടുത്താന്‍ ഷൈബിന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും ഹാരിസിന്‍റെ കൊലപാത കേസില്‍ റിമാന്‍ഡിലുള്ള പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഷൈബിനുമായുള്ള അവിഹിതബന്ധത്തിന്‍റെ പേരില്‍ ഭാര്യയെ ഹാരിസ് മൊഴി ചൊല്ലിയിരുന്നു. ഇതും ഹാരിസിനെ കൊല ചെയ്യാന്‍ ഷൈബിനെ പ്രേരിപ്പിച്ചതായി പ്രതികള്‍ മൊഴി നല്‍കി. നിലമ്പൂരിലെ വീട്ടിലിരുന്നാണ് ഷൈബിന്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്‌തതും വിശ്വസ്‌തരായ സംഘത്തെ ചാര്‍ട്ടേഡ് വിമാനത്തില്‍ അബുദാബിയില്‍ എത്തിച്ചതും.

ഹാരിസിന്‍റെ ഫ്ലാറ്റിന് മുകളില്‍ മറ്റൊരു ഫ്ലാറ്റ് ഇവര്‍ക്ക് താമസിക്കാന്‍ നേരത്തെ വാടകക്ക് എടുത്തിരുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസിനെ കൊണ്ട് മരിച്ച യുവതിയുടെ കവിളത്ത് അടിപ്പിക്കുകയും കഴുത്ത് പിടിച്ച് ഞരിക്കുകയും ചെയ്യിപ്പിച്ചു. ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പ്രത്യേക ആപ്പ് വഴി ഷൈബിന്‍ തത്സസമയം കാണുകയായിരുന്നു എന്നുമാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.

ഷാബ ഷരീഫിന്‍റെ കൊലപാതകം തെളിഞ്ഞതോടെയാണ് മകന്‍റെ കൊലപാതകത്തിന്‍റെ ചുരുളഴിക്കണമെന്നാവശ്യപ്പെട്ട് ഹാരിസിന്‍റെ മാതാവുള്‍പ്പെടെയുള്ളവര്‍ നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഹാരിസിന്‍റെ മാതാവ് സാറാബി, സഹോദരി ഹാരിഫ എന്നിവര്‍ നിലമ്പൂര്‍ പൊലീസ് സറ്റേഷനിലെത്തി മൊഴി നല്‍കുകയും ചെയ്‌തിരുന്നു.

ഷൈബിന്‍ അഷ്‌റഫിന്‍റെ നേത്യത്വത്തില്‍ 13 അംഗ സംഘം ഹാരിസ് മരിക്കുന്നതിന് മുന്‍പ് വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇത് സംബന്ധിച്ച് കുന്ദമംഗലം പൊലീസിലും മുഖ്യമന്ത്രിക്കും ഹാരിസിന്‍റെ ബന്ധുക്കള്‍ പരാതി നല്‍കുകയും ചെയ്‌തിരുന്നു.

Also Read ഹാരിസിന്‍റെ കൊലയാളികളെന്ന് സംശയിക്കുന്നവരെ കാണാൻ എത്തി മാതാവ്; പ്രതികൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് സാറാബി

Last Updated : Aug 11, 2022, 11:55 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.