കോഴിക്കോട്: ഓർക്കാട്ടേരിയിലെ ഷബ്‌നയുടെ ആത്മഹത്യയിൽ ഭർതൃമാതാവ് അറസ്‌റ്റിൽ (Shabna's suicide in Orkhateri; Mother-in-law arrested). ഷബ്‌നയുടെ ഭർതൃമാതാവ് നഫീസയെ ആണ് കോഴിക്കോട് ഒരു ലോഡ്‌ജിൽ നിന്നും അറസ്‌റ്റ് ചെയ്‌തത്. ഇവരുടെ മുൻകൂർ ജാമ്യം പരിഗണിക്കാനിരിക്കെയാണ് അറസ്‌റ്റ് നടന്നത് .
ഡിസംബർ നാലിനാണ് ഷബ്‌നയെ ഭർതൃ വീട്ടിൽ ആത്മഹത്യചെയ്‌തനിലയിൽ കണ്ടെത്തിയത്. ഷബ്‌നയെ മർദ്ദിച്ചതിന് ഷബ്‌നയുടെ ഭർത്താവിന്‍റെ അമ്മാവൻ ഹനീഫയെ ആണ് കേസിൽ പൊലീസ് ആദ്യം അറസ്‌റ്റ് ചെയ്‌തത്. ഷബ്‌നയുടെ ബന്ധുക്കളുടെ പ്രതിഷേധം ശക്തമായതോടെ ദിവസങ്ങൾക്കുശേഷം ഭർത്താവിന്‍റെ ബന്ധുക്കളെ പൊലീസ് പ്രതി ചേർക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഷബ്‌നയുടെ ഭർത്താവിന്‍റെ പിതാവ് ഒളിവിലാണെന് പൊലീസ് പറഞ്ഞു. ഭർത്താവിന്‍റെ സഹോദരി പൊലീസ് കസ്‌റ്റഡിയിൽ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
also read :ഷബ്‌നയുടെ ആത്മഹത്യ; പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം
ഷബ്‌നയുടെ മകളുടെ മൊഴിയാണ് ഇവരെ പ്രതി ചേർക്കുന്നതിൽ നിർണായകമായത് എല്ലാകാര്യങ്ങൾക്കും ദൃസാക്ഷിയായതുകൊണ്ട് മകളുടെ മൊഴി വളരെ ഗൗരവമായതായിരുന്നു. ഷബ്‌നയുടെ ബന്ധുക്കളുടെ മൊഴിയും ഡി വൈ എസ് പി എടുത്തിരുന്നു. പ്രതികളെ സംരക്ഷിക്കുകയാണെന്നും കേസ് ഇഴഞ്ഞുനീങ്ങുകയാണെന്നും നേരത്തെ ബന്ധുക്കൾ ആരോപിച്ചിരുന്നു. പിന്നാലെ ഷബ്‌നയുടെ മരണത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. ഭർതൃ വീട്ടിലെ പീഡനത്തിന്‍റെ തെളിവുകൾ നൽകിയിട്ടും ഷബ്‌നയുടെ ഭർത്താവിന്‍റെ ബന്ധുക്കളെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല എന്നാണ് പരാതി നൽകിയിരുന്നത്. പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗപ്പെടുത്തി കേസ് അട്ടിമറിക്കുകയാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.
ഷബ്‌നയെ മർദിക്കുന്ന സി സി ടി വി ദൃശ്യവും ഫോണിലെ ദൃശ്യങ്ങളും നൽകിയത് ഷബ്‌നയുടെ കുടുംബം തന്നെയാണ്.
ഷബ്‌നയെ മർദ്ദിച്ചതിന് ഭർത്താവിന്‍റെ അമ്മാവൻ ഹനീഫയെ ആത്മഹത്യ പ്രേരണക്കുറ്റം (Crime of abetment of suicide) ,മർദനം (Physical harm) എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഹനീഫ ഷബ്‌നയെ മർദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷബ്‌നയെ ഭർതൃ വീട്ടിൽ ആത്മഹത്യചെയ്‌ത നിലയിൽ കണ്ടെത്തിയത്.
also read : ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു