കോഴിക്കോട്: പ്രതിഷേധം അവഗണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് സര്‍വകലാശാല ക്യാംപസില്‍ കടന്നു. കനത്ത സുരക്ഷയിലായിരുന്നു ക്യാംപസ്. കരിപ്പൂരില്‍ വിമാനമിറങ്ങിയ ഗവര്‍ണര്‍ ക്യാംപസിലേക്ക് കടക്കുമ്പോള്‍ കവാടത്തിന് പുറത്ത് എസ് എഫ് ഐ അതി ശക്തമായ പ്രതിഷേധം നടത്തുകയായിരുന്നു(Sfi Protest And Governor Response).
എസ്എഫ് ഐ ഉയര്‍ത്തിയ സമാധാനപരമായ പ്രതിഷേധത്തെ ഗവര്‍ണര്‍ കണക്കിന് പരിഹസിച്ചു, ഞാൻ ഒരു പ്രതിഷേധവും കണ്ടില്ലെന്നും ഗവർണർ പറഞ്ഞു. ക്യാംപസിലെ കാവിവത്കരണമെന്ന എസ്എഫ്ഐ ആരോപണത്തെ മുഖവിലയ്ക്കെടുക്കുന്നില്ലും അവര്‍ ആരാണ് ഇക്കാര്യം ചോദിക്കാനെന്നുമായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ഇന്ത്യൻ പ്രസിഡൻ്റിന് മാത്രമാണ് താന്‍ ഉത്തരം നൽകേണ്ടത്. ഖുർആൻ പ്രകാരം കണ്ണിന് ഏറ്റവും നല്ല നിറം കാവിയാണെന്നും ഗവർണർ പറഞ്ഞു.
സർവകലാശാല കവാടത്തിലും ഗസ്റ്റ് ഹൗസിന് മുന്നിലും എസ് എഫ്ഐ കറുത്ത ബാനറുയർത്തി. 'സംഘി ഗവർണ്ണർ തിരിച്ച് പോവുക'എന്നതടക്കം മുന്ന് വലിയ ബാനറുകളാണ് ഉയർത്തിയത്. മറ്റന്നാൾ ക്യാംപസിൽ നടക്കുന്ന ശ്രീനാരായണ ഗുരു സെമിനാറാണ് ഗവർണ്ണറുടെ സർവ്വകലാശാലയിലെ പ്രധാന പരിപാടി. എസ്എഫ്ഐയെ മനപൂര്‍വം പ്രകോപനത്തില്‍ വീഴ്‌ത്തി രാഷ്‌ട്രീയ നേട്ടം കൊയ്യാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് വിദ്യാര്‍ഥി നേതാക്കള്‍ പ്രതികരിച്ചു.