കോഴിക്കോട്: ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഏഴ് വയസുകാരന് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഓമശ്ശേരി ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
പനി, ചർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണമുള്ളവർ അടിയന്തരമായി ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും കുറച്ച് ദിവസത്തേക്ക് തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കണമെന്നും പുറമേ നിന്ന് വെളളം, ഭക്ഷണം തുടങ്ങിയവ വാങ്ങി കഴിക്കരുതെന്നും ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പക്ടർ നിർദേശം നൽകിയിട്ടുണ്ട്.