ETV Bharat / state

സ്വയംപ്രഖ്യാപിത മാവോയിസ്റ്റുകള്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് എസ്.ആര്‍.പി - SR Ramachadranpilla

മറ്റാരെങ്കിലും വിജയകരമായി ചെയ്‌തത് പകർത്തി എഴുതുന്നതോ ഏറ്റുപറയുന്നതോ വിപ്ലവമല്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്.ആര്‍.പി
author img

By

Published : Nov 24, 2019, 3:19 PM IST

Updated : Nov 24, 2019, 3:29 PM IST

കോഴിക്കോട്: നിലവിലെ സാഹചര്യങ്ങള്‍ മനസിലാക്കി സ്വയം പ്രഖ്യാപിത മാവോയിസ്റ്റുകള്‍ ചര്‍ച്ചക്ക് തയ്യാറാവണമെന്ന് സിപിഎം പിബി അംഗം എസ്.ആര്‍. രാമചന്ദ്രന്‍പിള്ള. യുഎപിഎ പോലുള്ള കരിനിയമങ്ങളെ സിപിഎം നേരത്തെ മുതൽ തന്നെ എതിർക്കുന്നതാണ്. കേരളത്തിൽ ഇപ്പോൾ ചുമത്തപ്പെട്ട യുഎപിഎ കേസുകളുടെ കാര്യത്തിലും പാർട്ടിക്ക് ഇതേ നിലപാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ ജനാധിപത്യ സമൂഹവും കപട മാവോയിസ്റ്റുകളും എന്ന സെമിനാർ എസ്.ആര്‍.പി ഉദ്ഘാടനം ചെയ്തു

ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ ജനാധിപത്യ സമൂഹവും കപട മാവോയിസ്റ്റുകളും എന്ന സെമിനാർ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാർക്‌സിസം പ്രയോഗത്തിൽ വരുത്താനുള്ളതാണ്. സമൂർത്തമായ സാഹചര്യങ്ങളെ സമൂർത്തമായിത്തന്നെ വിലയിരുത്തുന്നതാണ് മാർക്‌സിസം എന്നും അദ്ദേഹം പറഞ്ഞു.

Intro:വിപ്ലവം പകർത്തി എഴുതലല്ലെന്ന് എസ്.ആർ.പി

Body:മറ്റാരെങ്കിലും വിജയകരമായി ചെയ്തത് പകർത്തി എഴുതലല്ല വിപ്ലവം , മറ്റാരെങ്കിലും പറയുന്നത് ഏറ്റ് പറയുന്നുമല്ല വിപ്ലവം എന്ന് സിപിഎം പിബി അംഗം എസ്.ആർ. രാമചന്ദ്രൻ പിള്ള. മാർക്സിസം പ്രയോഗത്തിൽ വരുത്താനുള്ളതാണ്. സമൂർത്തമായ സാഹചര്യങ്ങളെ സമൂർത്തമായി വിലയിരുത്തുന്നതാണ് മാർക്സിസം എന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ ജനാധിപത്യ സമൂഹവും കപട മാവോയിസ്റ്റുകളും എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു എസ്.ആർ.പി. മാവോ സേ ദുങ്ങ് ചൈനയിലെ അന്നത്തെ സാഹചര്യങ്ങൾ വിലയിരുത്തിയാണ് പ്രവർത്തനങ്ങൾ നടത്തിയത്. എന്നാൽ അന്നത്തെ ചൈന അല്ല ഇന്നത്തെ ഇന്ത്യ എന്ന് സ്വയം പ്രഖ്യാപിത മാവോയിസ്റ്റുകൾ തിരിച്ചറിയണം. സ്വയം പ്രഖ്യാപിത മാവോയിസ്റ്റുകൾ നിലവിലെ ഇന്ത്യയിലെ സാഹചര്യം മനസിലാക്കി ആയുധം ഉപേക്ഷിച്ച് ചർച്ചയ്ക്ക് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. യു എ പി എ പോലുള്ള കരിനിയമങ്ങളെ സി പി എം നേരത്തെ മുതൽ തന്നെ എതിർക്കുന്നതാണ്. കേരളത്തിൽ ഇപ്പോൾ ചുമത്തപ്പെട്ട യുഎപിഎ കേസുകളുടെ കാര്യത്തിലും പാർട്ടിക്ക് ഇതേ നിലപാടാണുള്ളത്. എന്നാൽ സർക്കാരിന് രാജ്യത്തിന്റെ ഭരണഘടനയ്ക്കനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളൂവെന്നും ഇത്തരം കേസിൽ അകപ്പെടുന്നവരുടെ കാര്യത്തിൽ സമയം വരുമ്പോൾ സർക്കാർ ഇടച്ചെടുതുന്നും എസ്.ആർ.പി. പറഞ്ഞു.

Conclusion:ഇടിവി ഭാരത്, കോഴിക്കോട്
Last Updated : Nov 24, 2019, 3:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.