ETV Bharat / state

കോഴിക്കോട് ലക്ഷങ്ങളുടെ ലഹരി വേട്ട; കഞ്ചാവും രാസ ലഹരിയും പിടിച്ചെടുത്തു

author img

By ETV Bharat Kerala Team

Published : Dec 10, 2023, 10:20 AM IST

Seized Ganja And Chemical Drugs: എക്‌സൈസ് സംഘവും പൊലീസും പ്രത്യേകം നടത്തിയ ഓപ്പറേഷനുകളാണ് വന്‍ ലഹരി വേട്ടയിലേക്ക് നയിച്ചത്. 20 ലക്ഷം രൂപയുടെ കഞ്ചാവും രാസലഹരി മരുന്നുമാണ് പിടിച്ചെടുത്തത്.

അതിഥി തൊഴിലാളികളിൽ നിന്ന്20 ലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടി  Seized Ganja And Chemical Drugs  police seized ganja  mdma  youth arrest  train journey  വന്‍ ലഹരി വേട്ട  കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട  അതിഥി തൊഴിലാളികള്‍ പിടിയില്‍  32 കിലോ കഞ്ചാവ്  രണ്ട് സംഘങ്ങളാണ് പിടിയിലായത്  എക്‌സൈസ് സംഘം രാസ ലഹരി പിടിച്ചെടുത്തു  ഒരു പ്രതി പിടിയില്‍
Seized Ganja And Chemical Drugs

കോഴിക്കോട്: നഗരത്തില്‍ പൊലീസ് വിരിച്ച വലയില്‍ രണ്ട് കഞ്ചാവ് സംഘങ്ങളാണ് കുടുങ്ങിയത്. 32 കിലോ കഞ്ചാവും പൊലീസ് പിടിച്ചെടുത്തു (Seized Ganja And Chemical Drugs in Kozhikode).എലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ എരഞ്ഞിക്കലിൽ പത്ത് ലക്ഷം രൂപ വില വരുന്ന 16 കിലോഗ്രാം കഞ്ചാവുമായാണ് ആദ്യ സംഘം പോലീസിന്‍റെ പിടിയിലായത്. ഒഡീഷ സ്വദേശികളായ സുനിൽകുമാർ, സാബു, സഞ്ജയ് റാണ, വിചിത്ര മിശ്ര ,നീലമണി സാഹു, എന്നിവരെയാണ് എലത്തൂർ പോലീസും ടൗൺ എസിപി പി ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ചേർന്ന് പിടികൂടിയത്.

കഞ്ചാവ് കടത്തുകാര്‍: എരഞ്ഞിക്കൽ പുഴയോരത്തെ വാടക കെട്ടിടമായിരുന്നു പ്രതികളുടെ സങ്കേതം. നാട്ടിൽ പോയി ട്രെയിന്‍ മാർഗ്ഗം മടങ്ങിയ ഇവർ നഗരത്തിൽ ഇറങ്ങി കഞ്ചാവുമായി ഓട്ടോയിൽ താമസസ്ഥലത്ത് എത്തിയ ഉടനെ പോലീസ് പിടികൂടുകയായിരുന്നു.
ഒരു കിലോ തൂക്കം വരുന്ന 16 പാക്കറ്റ് കഞ്ചാവ് ഇവരിൽനിന്ന് കണ്ടെടുത്തു.ഒഡീഷയിൽ നിന്ന് കുറഞ്ഞ വിലക്ക് വാങ്ങുന്ന കഞ്ചാവ് പത്തിരട്ടിയോളം വിലക്ക് ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുകയാണ് ഇവരുടെ രീതി.

എലത്തൂർ പ്രിൻസിപ്പൽ എസ് ഐ ആർ അരുൺ , എസ് ഐ ഇ എം സന്ദീപ്, എസ് ഐ മഹേഷ് കുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ ഗിരീഷ്, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം ശാലു, സി കെ സുജിത്ത്, ആന്‍റി നര്‍ക്കോട്ടിക് സെല്‍ അംഗങ്ങളായ ഷിനോജ്, സരുൺകുമാർ, ശ്രീശാന്ത്, അഭിജിത്ത്, ഇബ്‌നു ഫൈസൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആദ്യ സംഘത്തെ പിടികൂടിയത്.

രണ്ടാം സംഘം: ഒഡീഷയിൽ നിന്നെത്തിയ രണ്ടാം സംഘത്തില്‍പ്പെട്ട ആനന്ദ് കുമാർസാഹു, ബസന്തകുമാർ , കൃഷ്‌ണചന്ദ്രബാരിക്ക്, എന്നിവരെ കസബ പോലീസും ടൗൺ അസിസ്റ്റന്‍റ് കമ്മീഷണർ പി ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് പിടികൂടിയത്. 10 ലക്ഷത്തിലേറെ വില വരുന്ന 16 കിലോഗ്രാം കഞ്ചാവുമായാണ് ഇവർ പിടിയിലായത്.

മാങ്കാവ് തളിക്കുളങ്ങര യുപി സ്‌കൂളിന് സമീപത്തുള്ള വാടകവീട്ടിലാണ് പ്രതികൾ താമസിച്ചിരുന്നത്. അവധിക്ക് നാട്ടിൽ പോയി തിരിച്ചു വരുമ്പോൾ ട്രെയിൻ മാർഗ്ഗം കഞ്ചാവ് കോഴിക്കോട്ട് എത്തിക്കുകയായിരുന്നു ഇവരുടെ പതിവെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ കോഴിക്കോട് ട്രെയിൻ ഇറങ്ങി താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് പ്രതികളിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തതും അറസ്‌റ്റ് നടന്നതും.

കസബ ഇൻസ്പെക്ടർ കൈലാസ്‌ നാഥ് , എസ് ഐ മാരായ ജഗമോഹൻ ദത്തൻ, ഒ.കെ രാംദാസ് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ
പി സജീഷ് കുമാർ , രാജകുമാർ പാലത്ത്, ഹോം ഗാർഡ് സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്‌റ്റും നടന്നത്.

രാസലഹരി പിടിച്ചെടുത്ത് എക്‌സൈസ്: ചാത്തമംഗലം വെള്ളലശ്ശേരി ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിലാണ് 260 ഗ്രാം എംഡി എം എ യും 0.5370 ഗ്രാംപില്‍ എം ഡി എം എയും പിടികൂടിയത്. കളരിക്കണ്ടി മലയിൽ ഷറഫുദീനെ ( 33 ) ആണ് എക്സൈസ്എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.

പ്രതി സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. രാസ ലഹരി ബംഗ്ലുരുവിൽ നിന്ന് വാങ്ങി ചെറു പൊതികളാക്കി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഷറഫുദീനെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ കെ എൻ റിമേഷ് , മലപ്പുറം എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ്, ഉത്തരമേഖല എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഇൻസ്പെക്ടർ ടി ഷിജു മോൻ , പ്രിവന്‍റീവ് ഓഫീസര്‍മാരായ വി പി ശിവദാസൻ , പി കെ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്‌റ്റും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.