കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായര്‍ക്ക് ആറുവർഷം കഠിന തടവ്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. കോഴിക്കോടുള്ള വ്യവസായി അബ്ദുൾ മജീദിൽ നിന്ന് 42,70000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേർന്ന് തട്ടിയെടുത്തെന്നാണ് കേസ്.
തടവിന് പുറമെ 40,000 രൂപ പിഴയും വിധിച്ചു. ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ ക്വാറന്‍റൈനില്‍ കഴിയുന്നതിനാൽ കോടതിയിൽ ഹാജരായില്ല. ബിജു രാധാകൃഷ്ണനുളള ശിക്ഷ അടുത്ത മാസം 5 ന് ശേഷം പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു.
വിശ്വാസ വഞ്ചന, തട്ടിപ്പ്, ആൾമാറാട്ടം തുടങ്ങിയവ വരുന്ന 406, 419, 420, 471 വകുപ്പുകൾ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്.