ETV Bharat / state

RJD State Committee Announces New Party: 'നാഷണൽ ജനതാദൾ'; പുതിയ പാർട്ടി രൂപീകരിച്ച് ആർജെഡി സംസ്ഥാന കമ്മിറ്റി - എൽജെഡി ആർജെഡി ലയനം

New Party National Janata Dal: ആർജെഡി സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച പുതിയ പാർട്ടിയുടെ പേര് 'നാഷണൽ ജനതാദൾ'. പുതിയ പതാകയും ആർജെഡി പ്രഖ്യാപിച്ചു.

RJD New party  National Janata Dal  RJD State Committee Announces New Party  ljd rjd merge  നാഷണൽ ജനതാദൾ  പുതിയ പാർട്ടി രൂപീകരിച്ച് ആർജെഡി  ആർജെഡി സംസ്ഥാന കമ്മിറ്റി  ആർജെഡി പുതിയ പാർട്ടി നാഷണൽ ജനതാദൾ  എൽജെഡി ആർജെഡി ലയനം  ആർജെഡി പുതിയ പാർട്ടിയുടെ പേര്
RJD State Committee Announces New Party
author img

By ETV Bharat Kerala Team

Published : Oct 9, 2023, 10:25 AM IST

കോഴിക്കോട് : എൽജെഡി - ആർജെഡി ലയന സമ്മേളനം ഒക്‌ടേബർ 12ന് നടക്കാനിരിക്കെ സംസ്ഥാന ആർജെഡി പുതിയ പാർട്ടി രൂപീകരിച്ചു (RJD State Committee Announces New Party). 'നാഷണൽ ജനതാദൾ' എന്നാണ് പേര് (New Party National Janata Dal). പുതിയ പതാകയും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ യുഡിഎഫിനൊപ്പമാണ് നിലവിൽ പാർട്ടി പ്രവർത്തിക്കുന്നത്. എം വി ശ്രേയാംസ്‌ കുമാറിന്‍റെ നേതൃത്വത്തിലുള്ള എൽജെഡി ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്‍റെ (Lalu Prasad Yadav) നേതൃത്വത്തിലുള്ള ആർജെഡിയിൽ ലയിക്കുമ്പോൾ കേരളത്തിൽ ആർജെഡിയെന്ന പേര് എൽജെഡി വില കൊടുത്ത് വാങ്ങുകയാണെന്ന് സംസ്ഥാന പ്രസിഡന്‍റ് ജോൺ ജോൺ പ്രതികരിച്ചു. ദേശീയ ജനറൽ സെക്രട്ടറിയെ നോക്കുകുത്തിയാക്കിയാണ് ലാലുവിന്‍റെ മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും എം വി ശ്രേയാംസ് കുമാറും ലയനം പ്രഖ്യാപിച്ചതെന്നും നാഷണൽ ജനതാദൾ ആരോപിച്ചു.

കേരളത്തിൽ യുഡിഎഫിനൊപ്പം ഉറച്ചു നിൽക്കുമെന്നും നാഷണൽ ജനതാദൾ (National Janata Dal) സംസ്ഥാന ജനറൽ കൗൺസിൽ പ്രഖ്യാപിച്ചു. ലയനം അംഗീകരിക്കാനാവാത്ത സാഹചര്യത്തിലും ആർജെഡിയുടെ ദേശീയ നേതൃത്വം സംസ്ഥാന കമ്മറ്റിയെ കൈവിട്ടതിലുമുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായാണ് നിലവിലുള്ള ആർജെഡി കേരള ഘടകം നാഷണൽ ജനതാദൾ എന്ന പുതിയ സംഘടന സംവിധാനത്തിന് രൂപം നൽകിയത്. ലയനത്തെ കുറിച്ച് എം വി ശ്രേയാംസ് കുമാർ (M V Shreyams Kumar) സംസ്ഥാന ആർജെഡി നേതൃത്വത്തോട് ചർച്ച നടത്താത്തതും അവരെ ചൊടിപ്പിച്ചു.

ഇടത് സർക്കാറിന്‍റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് ഒക്‌ടോബർ 17ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്താനും നാഷണൽ ജനതാദൾ തീരുമാനിച്ചു. അതേസമയം, എൽജെഡി ആർജെഡിയിൽ ലയിക്കുമ്പോൾ സംസ്ഥാന ഘടകം ഇടതുമുന്നണിയിൽ തന്നെയാണ് നില്‍ക്കുകയെന്ന് ശ്രേയാംസ് കുമാർ പ്രഖ്യാപിച്ചു. അതിനിടെ കേരളത്തിലെ ദളുകൾ (എൽജെഡി - ജെഡിഎസ്) തമ്മിൽ യോജിച്ചിരുന്നെങ്കിൽ രണ്ടര വർഷത്തിന് ശേഷം കെ കൃഷ്‌ണൻകുട്ടിക്ക് പകരം കെ പി മോഹനന് മന്ത്രി സ്ഥാനം കൊടുക്കാൻ എൽഡിഎഫിൽ ധാരണയുണ്ടായിരുന്നെന്ന വർഗീസ് ജോർജിൻ്റെ വെളിപ്പെടുത്തൽ പുതിയ ചർച്ച വിഷയമായിരിക്കുകയാണ്.

രണ്ടാം പിണറായി സർക്കാരിൻ്റെ രൂപീകരണ വേളയിലായിരുന്നു ധാരണയിലെത്തിയത്. എൽജെഡി ദേശീയ ജനറൽ സെക്രട്ടറിയായ വർഗീസ് ജോർജ് (LJD national general secretary Varghese George) ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇത് അട്ടിമറിക്കപ്പെട്ടത് എവിടെ നിന്നാണെന്ന ചോദ്യവും പ്രസക്തമാവുകയാണ്. ഇരു പാർട്ടികൾ തമ്മിൽ ലയിക്കുന്നതിന് തത്വത്തിൽ ധാരണയായിരുന്നെങ്കിലും അത് അനന്തമായി നീണ്ടുപോയി.

ഒടുവിൽ ജെഡിഎസ് (JDS) കേന്ദ്ര നേതൃത്വം എൻഡിഎയുടെ (NDA) ഭാഗമായതോടെ എൽജെഡി (LJD) ലയനത്തിൽ നിന്ന് പിന്മാറുകയും ചെയ്‌തു. നിലവിൽ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന എൽജെഡി ലോക്‌സഭയിലേക്ക് ഒരു സീറ്റ് വേണമെന്ന ആവശ്യവും ശക്തമാക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.