ETV Bharat / state

വ്ളോഗര്‍ റിഫ മെഹ്നുവിന്‍റെ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു ; ആന്തരികാവയവങ്ങളുടെ രാസപരിശോധനയും നടത്തും - മലയാളി വ്ളോഗർ റിഫ മെഹ്നു ആത്മഹത്യ

ഫോറൻസിക് സർജൻ ലിസ ജോൺ ആണ് പോസ്റ്റ്‌മോർട്ടം നടത്തുന്നത്.

Rifa Mehnu malayalee vlogger post mortem  Rifa Mehnu death  malayalee vlogger suicide in dubai  റിഫ മെഹ്നു പോസ്റ്റ്‌മോർട്ടം ആരംഭിച്ചു  മലയാളി വ്ളോഗർ റിഫ മെഹ്നു ആത്മഹത്യ  ഫോറൻസിക് സർജൻ ലിസ ജോൺ
റിഫ മെഹ്നുവിന്‍റെ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു
author img

By

Published : May 7, 2022, 10:44 AM IST

Updated : May 7, 2022, 12:05 PM IST

കോഴിക്കോട്: ദുബായിൽ ആത്മഹത്യ ചെയ്‌ത മലയാളി വ്ളോഗർ റിഫ മെഹ്നുവിന്‍റെ പോസ്റ്റ്‌മോർട്ടത്തിനായുള്ള നടപടികൾ ആരംഭിച്ചു. തഹസിൽദാരുടെ സാന്നിധ്യത്തിൽ ഫോറൻസിക് സർജൻ ലിസ ജോൺ ആണ് പോസ്റ്റ്‌മോർട്ടം നടത്തുക. ഖബർസ്ഥാനിൽ മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനും ആന്തരികാവയവങ്ങളുടെ രാസപരിശോധനക്കും വേണ്ടി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.

വ്ളോഗര്‍ റിഫ മെഹ്നുവിന്‍റെ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു

താമരശ്ശേരി ഡിവൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പാവണ്ടൂർ ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ എത്തിയിട്ടുണ്ട്. റിഫയുടെ മരണത്തില്‍ ഭര്‍ത്താവിനും സുഹൃത്തിനും പങ്കുണ്ടെന്ന നിലപാടിലാണ് കുടുംബാംഗങ്ങള്‍. റിഫയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഭർത്താവിനെതിരെ കാക്കൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി.

Last Updated : May 7, 2022, 12:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.