കോഴിക്കോട് : വ്ളോഗർ റിഫ മെഹ്നുവിന്‍റെ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയതായി കോഴിക്കോട് തഹസിൽദാർ പ്രേംലാൽ എ.എം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് തന്നെ മറവ് ചെയ്യും. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം റിപ്പോർട്ട് ഉടൻതന്നെ തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദുബായിൽ ആത്മഹത്യ ചെയ്‌ത മലയാളി വ്ളോഗർ റിഫ മെഹ്നുവിന്‍റെ പോസ്റ്റ്‌മോർട്ടത്തിനായുള്ള നടപടികൾ ഇന്ന് (മെയ് 7) രാവിലെയാണ് ആരംഭിച്ചത്. തഹസിൽദാരുടെ സാന്നിധ്യത്തിൽ ഫോറൻസിക് സർജൻ ലിസ ജോൺ ആണ് പോസ്റ്റ്‌മോർട്ടം നടത്തുക. കൂടാതെ ആന്തരികാവയവങ്ങളുടെ രാസപരിശോധനയും നടത്തും.