ETV Bharat / state

സർക്കാർ അവഗണനയിൽ പ്രതിഷേധം; കടകളടച്ച് റേഷന്‍ വ്യാപാരികള്‍ - മുന്നണി പോരാളികള്‍

റേഷൻ കട ജീവനക്കാരേയും മുന്നണി പോരാളികളായി പരിഗണിക്കണമെന്നാണ് ആവശ്യം.

Ration Dealers Association  Kozhikode  റേഷൻ ഡീലേഴ്സ് അസോസിയേഷൻ  റേഷൻ വ്യാപാരികൾ  റേഷൻ കട  സർക്കാർ അവഗണന  സർക്കാർ  മുന്നണി പോരാളികള്‍  പ്രതിഷേധം
സർക്കാർ അവഗണനയിൽ പ്രതിഷേധം; കടകളടച്ച് റേഷന്‍ വ്യാപാരികള്‍
author img

By

Published : May 17, 2021, 4:21 PM IST

കോഴിക്കോട്: റേഷൻ വ്യാപാരികളോടുള്ള സർക്കാർ അവഗണനയിൽ കടകൾ അടച്ച് പ്രതിഷേധവുമായി റേഷൻ വ്യാപാരികൾ. റേഷൻ കട ജീവനക്കാരേയും മുന്നണി പോരാളികളായി പരിഗണിച്ച് ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷയും പ്രതിരോധ വാക്സിന് മുൻഗണനയും നൽകണമെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

സർക്കാർ അവഗണനയിൽ പ്രതിഷേധം; കടകളടച്ച് റേഷന്‍ വ്യാപാരികള്‍
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലും സർക്കാർ പ്രഖ്യാപിക്കുന്ന കിറ്റ് വിതരണത്തിൽ സജീവമായി മുൻനിരയിൽ നിൽക്കുന്നവരാണ് റേഷൻ വ്യാപാരികൾ. 28ഓളം റേഷൻ വ്യാപാരികളും, സെയില്‍സ്‌മാൻമാരുമാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. ഈ സാഹചര്യത്തിലും സർക്കാർ റേഷൻ വ്യാപാരികളോട് കാണിക്കുന്ന അവഗണയിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി കടകൾ അടച്ച് പ്രതിഷേധിക്കാൻ റേഷൻ ഡീലേഴ്സ് അസോസിയേഷൻ തീരുമാനിച്ചത്.

also read: മലപ്പുറത്ത് വെന്‍റിലേറ്റര്‍ കിട്ടാതെ കൊവിഡ് രോഗി മരിച്ചതായി ആരോപണം
ആശ്രിതര്‍ക്ക് ധനസഹായം, രോഗികളായ ആയിരത്തോളം അംഗങ്ങൾക്ക് ചികിത്സയും സാമ്പത്തിക സഹായവും, ഡബിൾ, ട്രിപ്പിൾ ലോക്ക് ഡൗൺ കാലത്ത് ഒറ്റതവണയായി റേഷൻ നൽകുന്നതിനുള്ള ക്രമീകരണം, ഭക്ഷ്യധാന്യങ്ങളുടെ പണം അടക്കാൻ ഒരു മാസമെങ്കിലും സാവകാശം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് വ്യാപാരികൾ ഉന്നയിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.