ETV Bharat / state

രജനി സുരേഷിന്‍റെ 'പുലിയൻ കുന്ന് ' പ്രകാശനം ചെയ്‌തു

മിസോറം ഗവർണർ അഡ്വ പി എസ് ശ്രീധരൻ പിള്ളയാണ് കഥാസമാഹാരം പ്രകാശനം ചെയ്‌തത്.

രജനി സുരേഷ്  പുലിയൻ കുന്ന്  രജനി സുരേഷിന്‍റെ 'പുലിയൻ കുന്ന് ' പ്രകാശനം ചെയ്‌തു  കോഴിക്കോട്  കോഴിക്കോട് പ്രാദേശിക വാര്‍ത്തകള്‍  kozhikode  kozhikode local news  Rajani Suresh's 'Puliyan Kunnu' published today
രജനി സുരേഷിന്‍റെ 'പുലിയൻ കുന്ന് ' പ്രകാശനം ചെയ്‌തു
author img

By

Published : Jan 1, 2021, 12:23 PM IST

കോഴിക്കോട്: കഥാകാരിയും അധ്യാപികയുമായ രജനി സുരേഷ് രചിച്ച വള്ളുവനാടൻ കഥാ സമാഹാരം ‘പുലിയൻ കുന്ന് ' പ്രകാശനം ചെയ്‌തു. മിസോറം ഗവർണർ അഡ്വ പി എസ് ശ്രീധരൻ പിള്ളയാണ് പുസ്‌തകം പ്രകാശനം ചെയ്‌തത്. ആർട്ടിസ്റ്റ് മദനൻ പുസ്‌തകം ഏറ്റുവാങ്ങി. ഗവർണറുടെ വസതിയിൽ വെച്ചാണ് പ്രകാശനം നടന്നത്. രജനി സുരേഷിന്‍റെ കഥകളുടെ വ്യതിരിക്തത തെളിമയുള്ള ആഖ്യാന ശൈലിയാണെന്ന് പി എസ് ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു. വാങ്മയ ചിത്രങ്ങൾ രചിക്കുന്നതിൽ കഥാകാരിക്കുള്ള കഴിവ് അന്യാദൃശമാണെന്ന് ആർട്ടിസ്റ്റ് മദനൻ ചൂണ്ടിക്കാട്ടി.

പതിനെട്ട് വള്ളുവനാടൻ കഥകളാണ് സമാഹാരത്തിലുള്ളത്. വള്ളുവനാടൻ സ്വത്വത്തിന്‍റെ അലകും പിടിയുമായ പ്രതിരൂപങ്ങൾ ഒരു നാടിന്‍റെ പൈതൃകവും സാംസ്‌കാരികാനുഭവവുമാണ്. പൂർണ പബ്ലിക്കേഷൻസാണ് പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചടങ്ങില്‍ തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് കുന്നത്ത് സ്വാഗതം പറഞ്ഞു. കഥാകാരി രജനി സുരേഷ് മറുപടി പ്രസംഗം നടത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.