ETV Bharat / state

ജോളിയുടെ സുഹൃത്ത് റാണിക്കായി പൊലീസ് തെരച്ചില്‍

ജോളിയുടെ പല ഇടപാടുകളെ കുറിച്ചും റാണിക്ക് അറിയാമെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ കരുതുന്നത്

author img

By

Published : Oct 17, 2019, 12:59 PM IST

കൂടത്തായി കൊലപാതകം; ജോളിയുടെ ഉറ്റ സുഹൃത്തിനായി തെരച്ചില്‍

കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ജോളിയുടെ ഉറ്റസുഹൃത്തായ യുവതിയെ പൊലീസ് തിരയുന്നു. എന്‍ഐടി പരിസരത്തുണ്ടായിരുന്ന തയ്യല്‍ കടയില്‍ ജോലി ചെയ്തിരുന്ന യുവതിയെയാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്. ജോളിയുടെ എൻഐടിയിലെ വ്യാജ ഉദ്യോഗവും വസ്തു ഇടപാടുകളെക്കുറിച്ചും ഈ യുവതിക്ക് വ്യക്തമായി അറിയാമെന്നാണ് പൊലീസ് കരുതുന്നത്. ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്നും യുവതിയുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു.
ഈ വര്‍ഷം മാര്‍ച്ചില്‍ എന്‍ഐടിയില്‍ നടന്ന രാഗം കലോത്സവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. എന്‍ഐടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച ജോളിക്കൊപ്പം യുവതി കലോത്സവവേദിയില്‍ നില്‍ക്കുന്ന ചിത്രങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. എന്നാൽ, യുവതിയെ കുറിച്ച് കൂടുതലൊന്നും പറയാൻ ജോളി തയ്യാറായിട്ടില്ല.

Intro:ജോളിയുടെ ഉറ്റസുഹൃത്ത് തയ്യല്‍ കടയില്‍ ജോലി ചെയ്തിരുന്ന യുവതിയെ കാണാൻ ഇല്ല
Body:ജോളിയുടെ ഉറ്റസുഹൃത്ത് തയ്യല്‍ കടയില്‍ ജോലി ചെയ്തിരുന്ന യുവതിയെ കാണാൻ ഇല്ല

കൂടത്തായി കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ജോളിയുടെ ഉറ്റസുഹൃത്തായ യുവതിയെ തിരഞ്ഞ് പൊലീസ്. എന്‍ഐടി പരിസരത്തുണ്ടായിരുന്ന തയ്യല്‍ കടയില്‍ ജോലി ചെയ്തിരുന്ന യുവതിയെയാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്. ജോളിയുടെ എൻ ഐ ടിയിലെ വ്യാജ ഉദ്യോഗവും വസ്തു ഇടപാടുകളെ കുറിച്ചും ഈ യുവതിക്ക് വ്യക്തമായി അറിയാമെന്നാണ് പൊലീസ് കരുതുന്നത്.

ഇവരെ കണ്ടെത്താനായാല്‍ ജോളിയുടെ എന്‍ഐടി പ്രൊഫസര്‍ എന്ന നുണയുടെ സത്യം പുറത്ത് വരുമെന്നാണ് പൊലീസ് കരുതുന്നത്. ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്നും യുവതിയുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു.

ഈ വര്‍ഷം മാര്‍ച്ചില്‍ എന്‍ഐടിയില്‍ നടന്ന രാഗം കലോല്‍സവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. എന്‍ഐടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച ജോളിക്കൊപ്പം യുവതി കലോല്‍സവവേദിയില്‍ നില്‍ക്കുന്ന ചിത്രങ്ങളും പൊലീസിനു ലഭിച്ച കൂട്ടത്തിലുണ്ട്. എന്നാൽ, യുവതിയെ കുറിച്ച് കൂടുതലൊന്നും പറയാൻ ജോളി തയ്യാറായിട്ടില്ല.

Conclusion:ഇ ടി വി ഭാരതി : കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.