ETV Bharat / state

അമിത് ഷായ്ക്ക് വേണമെങ്കിൽ ഇടത് സർക്കാരിനെ വിമർശിക്കാം; കേരളത്തെ മോശമായി ചിത്രീകരിക്കാൻ അവകാശമില്ല: പികെ കുഞ്ഞാലിക്കുട്ടി - കേരളം മികച്ച സംസ്ഥാനമെന്ന് കുഞ്ഞാലിക്കുട്ടി

കേരള ജനത ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വച്ച് മികച്ച ജീവിത നിലവാരം പുലർത്തുന്നവരെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ.

pk kunhalikutty on amit shah s criticism  pk kunhalikutty  amit shah  amit shah against kerala  pk kunhalikutty on kerala  പികെ കുഞ്ഞാലിക്കുട്ടി  അമിത്‌ ഷാ  കേരളം മികച്ച സംസ്ഥാനമെന്ന് കുഞ്ഞാലിക്കുട്ടി  അമിത് ഷായ്‌ക്കെതിരെ കുഞ്ഞാലിക്കുട്ടി
കേരളത്തെ മോശമായി ചിത്രീകരിക്കാൻ അവകാശമില്ല: പികെ കുഞ്ഞാലിക്കുട്ടി
author img

By

Published : Feb 14, 2023, 2:21 PM IST

പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് സംസാരിക്കുന്നു.

കോഴിക്കോട്: ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ എല്ലാം കൊണ്ടും മികച്ച സംസ്ഥാനം കേരളമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. അതുകൊണ്ടാവാം അമിത് ഷാ കേരളത്തെക്കുറിച്ച് മാതൃകയാക്കി പറഞ്ഞത്. നെഗറ്റീവായാണ് കേരളത്തെ അമിത് ഷാ ചൂണ്ടിക്കാണിച്ചതെങ്കിൽ ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ലായെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

അമിത് ഷായ്ക്ക് വേണമെങ്കിൽ കേരളത്തിലെ ഇടത് സർക്കാരിനെ വിമർശിക്കാം. കേരള സംസ്ഥാനത്തെ മോശമായി ചിത്രീകരിക്കാൻ അവകാശമില്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽവച്ചും മികച്ച ജീവിത നിലവാരം പുലർത്തുന്നവരാണ് കേരള ജനതയെന്നും കുഞ്ഞാലിക്കുട്ടി കോഴിക്കോട് പറഞ്ഞു.

കേരളം സുരക്ഷിതമല്ലെന്ന തരത്തില്‍ പരോക്ഷ വിമര്‍ശനമാണ് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ നടത്തിയത്. കര്‍ണാടകയിലെ പുത്തൂരില്‍ നടന്ന പൊതുപരിപാടിയിലായിരുന്നു അമിത് ഷായുടെ വിമര്‍ശനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.