കോഴിക്കോട് : കോൺഗ്രസ് നേതാക്കളെ വീണ്ടും ബിജെപിയിലേക്ക് ക്ഷണിച്ച് പികെ കൃഷ്‌ണദാസ്. കെപിസിസി പട്ടിക വരുമ്പോൾ പാർട്ടിയിൽ കൂടുതൽ പൊട്ടിത്തെറി ഉണ്ടാകുമെന്നും മറ്റ് സംസ്ഥാനങ്ങളിലേതുപോലെ തന്നെ കോൺഗ്രസ് നേതാക്കൾക്ക് എപ്പോൾ വേണമെങ്കിലും ബിജെപിയിലേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ:'ആത്മാഭിമാനമുള്ളവര്‍ക്ക് വരാം'; കോണ്‍ഗ്രസുകാരെ ക്ഷണിച്ച് പി.കെ കൃഷ്ണദാസ്
പുതിയ കെപിസിസി പ്രസിഡന്‍റ് കോൺഗ്രസിനെ കോൺസൻട്രേഷൻ ക്യാമ്പാക്കി മാറ്റിയിരിക്കുകയാണ്. അഭിമാനമുള്ള കോൺഗ്രസ് നേതാക്കൾക്കോ പ്രവർത്തകർക്കോ ഇനി ഈ പാർട്ടിയിൽ പ്രവർത്തിക്കാൻ സാധ്യമല്ല. ഈ പശ്ചാത്തലത്തിൽ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന കോൺഗ്രസ് പ്രവർത്തകർക്കായി ബിജെപി വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും കൃഷ്‌ണദാസ് പറഞ്ഞു.
ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസിന്‍റെ എല്ലാ ഉന്നത നേതാക്കളും ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ആ പാത കേരളത്തിലെ കോൺഗ്രസ് പ്രവത്തകരും സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം പ്രതികരിച്ചു.