ETV Bharat / state

മിശിഹയും, സിആറും, സുല്‍ത്താനും ഒറ്റ ഫ്ലക്‌സില്‍ ; ആരാധക വേര്‍തിരിവില്ലാതെ പാലക്കാടന്‍ മാതൃക

author img

By

Published : Nov 7, 2022, 7:43 PM IST

Updated : Nov 8, 2022, 1:37 PM IST

ലോകകപ്പിനെ വരവേല്‍ക്കാനൊരുങ്ങി പാലക്കാട്ടെ യുവാക്കളുടെ കൂട്ടായ്‌മയായ ദേവിപുത്രാസ്, ഫുട്ബോളിലെ അതികായരുടെ ചിത്രം ഒറ്റ ഫ്‌ളക്‌സില്‍

Palakkadan fans  fans creats flux of famous football stars  football  football stars  messi  ronaldo  neymar  sergio ramos  world cup  fifa world cup  latest sports news  latest news today  മിശിഹയും  സിആറും  സുല്‍ത്താനും  പാലക്കാടന്‍  പാലക്കാടന്‍ ഫാന്‍സ്  ഫുട്ബോള്‍ താരങ്ങളുടെ ചിത്രം ഒരു ഫ്ലക്‌സില്‍  മെസി  നെയ്‌മറും  റൊണാൾഡോ  സെർജിയോ റാമോസും  മാനുവല്‍ നൂയറും  ദേവിപുത്രാസ്  കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത  ഫിഫ ലോകകപ്പ്  ഫുട്ബോള്‍ ലോകകപ്പ്  ഏറ്റവും പുതിയ സ്‌പോര്‍ട്‌സ് വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'ഏതുണ്ടട കാല്‍പന്തല്ലാതെ'; മിശിഹയെയും, സിആറിനെയും, സുല്‍ത്താനെയും ഒറ്റ ഫ്ലക്‌സില്‍ അണിനിരത്തി പാലക്കാടന്‍ മാതൃക

പാലക്കാട് : ഫുട്ബോൾ മാമാങ്കത്തെ ആഘോഷമാക്കാൻ ഒരുങ്ങി പാലക്കാടൻ ഫാൻസും. സൂപ്പർ താരങ്ങളെയെല്ലാം ഒരു കുടക്കീഴിൽ നിർത്തിയാണ് ഒരു സംഘം യുവാക്കളുടെ ആരാധന. മെസി, നെയ്‌മര്‍ റൊണാൾഡോ എന്നിവര്‍ക്ക് പുറമെ സ്‌പാനിഷ് താരം സെർജിയോ റാമോസും ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയറും ഇവർക്കൊപ്പം സ്ഥാനം പിടിച്ചു.

മിശിഹയും, സിആറും, സുല്‍ത്താനും ഒറ്റ ഫ്ലക്‌സില്‍; ആരാധക വേര്‍തിരിവില്ലാതെ 'പാലക്കാടന്‍' മാതൃക

അർജന്‍റീനയുടെയും ബ്രസീലിന്‍റെയും പോർച്ചുഗലിന്‍റേയും എക്കാലത്തേയും മികച്ച താരങ്ങളുടെ അവസാന ലോകകപ്പായിരിക്കും ഖത്തറിലേത് എന്നതും പാലക്കാടൻ കൂട്ടായ്‌മയുടെ ആരാധനയ്ക്ക് കരുത്തുകൂട്ടുന്നു. വടക്കറ മൈതാനത്ത് 'ദേവിപുത്രാസ്' എന്ന ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് തങ്ങളുടെ ഇഷ്‌ടടീമുകളിലെ സൂപ്പർ താരങ്ങളുടെ ഫ്ലക്‌സ് ഉയർത്തിയത്.

അത്തറിന്‍റെ മണം പരക്കുന്ന ഖത്തറിലെ മൈതാനങ്ങളിൽ പോരാടി കപ്പിൽ ആര് മുത്തമിടും എന്ന ആകാംക്ഷയിലാണ് ഈ കാൽപ്പന്ത് ആരാധകർ. ആര് കപ്പടിച്ചാലും ഖത്തർ ലോകകപ്പിനെ കൂട്ടായ്‌മയിലൂടെ ആഘോഷമാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.

Last Updated : Nov 8, 2022, 1:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.