കോഴിക്കോട്: എടവണ്ണപ്പാറ വലിയ തോടിന് സമീപത്തെ പാടങ്ങൾ മണ്ണിട്ട് നികത്തുന്നു. അധികൃതര്‍ക്ക് മുന്നില്‍ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. പൊതുവഴി കയ്യേറി മണ്ണിട്ട് നികത്താന്‍ ആരംഭിച്ചതോടെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് നാട്ടുകാര്‍.
എടവണ്ണപ്പാറ ടൗണിനോട് ചേർന്ന മിക്ക പാടങ്ങളും മണ്ണിട്ട് നികത്തിയിരിക്കുകയാണ്. കൊണ്ടോട്ടി റോഡിലെ വലിയ തോടിന് സമീപത്തെ പാടശേഖരം കഴിഞ്ഞ ദിവസം അർദ്ധരാത്രി മണ്ണിട്ട് നികത്തി. ഇതിനോട് ചേർന്നുള്ള വഴിയും ഇവർ മണ്ണിട്ട് മൂടി. ചാലിപ്പാടത്ത് നിന്നും വെള്ളം വലിയ തോട്ടിലേക്കുള്ള ഒഴുക്ക് ഇതോടെ തടസപ്പെട്ടു.