ETV Bharat / state

'ഞാനും മക്കളും പുതിയ ജീവിതത്തിലേക്ക്‌ കാലെടുത്തുവയ്ക്കുകയാണ്‌' ; നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനാകുന്നു - കോഴിക്കോട്

നിപാ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനാകുന്നു, ഫേസ്ബുക്കിലൂടെ സജീഷ് തന്നെയാണ് ഈ വാര്‍ത്ത പങ്കുവച്ചത്

Nurse  Nurse Lini  Nippah Virus  Sajeesh getting ready to marry  നഴ്‌സ് ലിനി  ലിനിയുടെ ഭര്‍ത്താവ് സജീഷ്  ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനാകുന്നു  പുതിയ ജീവിതത്തിലേക്ക്‌  നിപാ വൈറസ്  സമൂഹ മാധ്യമത്തിലൂടെ  രോഗം  വിവാഹം  കോഴിക്കോട്  Kozhikkode Latest News
'ഞാനും മക്കളും പുതിയ ജീവിതത്തിലേക്ക്‌ കാലെടുത്ത്‌ വെയ്ക്കുകയാണ്‌'; നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനാകുന്നു
author img

By

Published : Aug 25, 2022, 5:16 PM IST

കോഴിക്കോട് : നിപാ വൈറസ് ബാധിതനെ ചികിത്സിക്കുന്നതിനിടെ രോഗം പിടിപെട്ട് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനാകുന്നു. ഫേസ്ബുക്കിലൂടെ സജീഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കൊയിലാണ്ടി പന്തലായനി സ്വദേശി പ്രതിഭയാണ് വധു. വരുന്ന തിങ്കളാഴ്‌ച (29.08.2022) വടകര ലോകനാര്‍ക്കാവ് ക്ഷേത്രത്തിൽവച്ചാണ് വിവാഹം. താനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക്‌ കാലെടുത്തുവയ്ക്കുന്നു എന്നറിയിച്ചുള്ള കുറിപ്പിനൊപ്പം കുടുംബ ഫോ​​ട്ടോയും പ​ങ്കുവച്ചിട്ടുണ്ട്.

പോസ്‌റ്റിന്‍റെ പൂര്‍ണ രൂപം : പ്രിയ സുഹൃത്തുക്കളെ, ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക്‌ കാലെടുത്തുവെയ്ക്കുകയാണ്‌. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്‌റ്റ് 29 ന്‌ വടകര ലോകനാർ കാവ്‌ ക്ഷേത്രത്തിൽ വെച്ച്‌ ഞങ്ങൾ വിവാഹിതരാവുകയാണ്‌. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം. സ്നേഹത്തോടെ സജീഷ്‌, റിതുൽ, സിദ്ധാർത്ഥ്‌, പ്രതിഭ, ദേവ പ്രിയ.

  • " class="align-text-top noRightClick twitterSection" data="">

ലിനിയുടെ കുടുംബം ഉള്‍പ്പടെ മൂന്ന് കുടുംബങ്ങളും ചേര്‍ന്നാണ് അധ്യാപികയായ പ്രതിഭയുമായുള്ള വിവാഹം നിശ്ചയിച്ചത്. ലിനിയുടെ മരണ ശേഷം മക്കളായ ഋതുല്‍, സിദ്ധാര്‍ഥ് എന്നിവര്‍ക്കൊപ്പം ചെമ്പനോടയിലെ വീട്ടിലാണ് സജീഷ് താമസിച്ചുവരുന്നത്. നിലവില്‍ പന്നിക്കോട്ടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ക്ലാര്‍ക്കാണ് സജീഷ്. ലിനിയോടുള്ള ആദര സൂചകമായാണ് സംസ്ഥാന സര്‍ക്കാര്‍ സജീഷിന് ജോലി നല്‍കിയതും. പ്രതിഭയ്ക്ക് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ മകളുണ്ട്.

2018ല്‍ കോഴിക്കോട് നിപാ വ്യാപനത്തെതുടര്‍ന്നാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നഴ്‌സായിരുന്ന ലിനി മരിക്കുന്നത്. രോഗബാധിതനെ ചികിത്സിക്കുന്നതിനിടെ ഇവര്‍ക്കും രോഗം പിടിപെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് മെയ് 21 ന് കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് ഇവര്‍ മരണത്തിന് കീഴടങ്ങുന്നത്. പ്രവാസിയായിരുന്ന ഭര്‍ത്താവ് സജീഷിന് മരിക്കുന്നതിന് മുമ്പ് ലിനി എഴുതിയ കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.