ETV Bharat / state

Nipah Virus Without Source നിപയുടെ ഉറവിടം കണ്ടെത്താനായില്ല, വവ്വാലും അടക്കയുമെല്ലാം 'പ്രതിസ്ഥാനത്ത്‌ തുടരുന്നു' - Nipah fear

Nipah Virus Source : രോഗം മനുഷ്യരിലേക്ക് പകര്‍ന്നത് എങ്ങനെയെന്ന് അറിയാൻ ഇതുവരെ സാധിച്ചിട്ടില്ല. രോഗപകര്‍ച്ചക്കുള്ള കാരണം വ്യക്തമായാലേ കാര്യക്ഷമമായി പ്രതിരോധിക്കാനാകൂ. ഇല്ലെങ്കില്‍ വരും വര്‍ഷങ്ങളിലും നിപ ആശങ്കയായി തുടരും

nipa new  നിപ വൈറസ്‌  Nipah virus without source  ഉറവിടം കണ്ടെത്താനാകാതെ നിപ വൈറസ്‌  നിപ ആശങ്കയായി തുടരും  Nipah will remain a concern  source of the virus has not been identified  നിപ ഭീതി  Nipah fear  Institute of High Security Animal Diseases
Nipah Virus Without Source
author img

By ETV Bharat Kerala Team

Published : Sep 26, 2023, 1:40 PM IST

കോഴിക്കോട്: നിപ ഭീതി ഒഴിഞ്ഞിട്ടും പരിശോധനകളും പഠനങ്ങളും ഏറെ നടന്നിട്ടും വൈറസിൻ്റെ ഉറവിടം കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല (Nipah virus without source). മരുതോങ്കരയിലേയും പരിസര പ്രദേശങ്ങളിലേയും വവ്വാലുകളും പന്നിയും ആടും പട്ടിയും പൂച്ചയും അടക്കയും റമ്പൂട്ടാനുമെല്ലാം നിലവിലും പ്രതിസ്ഥാനത്താണ്. സംശയ ദൃഷ്‌ടിയോടെയുള്ള പെരുമാറ്റങ്ങൾക്ക് ഇപ്പോഴും അറുതി വന്നിട്ടുമില്ല. എന്നാൽ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമല്‍ ഡിസീസസിൽ നിന്നുള്ള സാമ്പിൾ പരിശോധനയിൽ വവ്വാലിനും പനിക്കും ആശ്വസിക്കാം. ഇവരുടെ 42 സാമ്പിൾ പരിശോധന ഫലങ്ങൾ നെഗറ്റീവാണ്. എന്നാൽ അവിടെയും സംശയങ്ങളും ചോദ്യങ്ങളും ബാക്കിയാണ്.

പ്രധാന വൈറസ് വാഹകർ വവ്വാലാണെന്നിരിക്കെ ഒരു പ്രദേശത്തെ എല്ലാ വവ്വാലുകൾക്കും വൈറസ് ബാധ ഉണ്ടാകുമോ, വൈറസ് പുറത്ത് വന്നത് ഒരു വവ്വാലില്‍ നിന്നാണെങ്കിൽ ആ സസ്‌തനി സാമ്പിൾ ശേഖരിച്ചവയിൽ ഉൾപ്പെട്ടിട്ടുണ്ടാകുമോ, രോഗബാധയേറ്റയാൾ മരിച്ച് ദിവസങ്ങൾ കഴിഞ്ഞ് ശേഖരിച്ച സാമ്പിളുകൾ എത്രത്തോളം ഫലവത്താകണം എന്നീ തരത്തില്‍ സംശയങ്ങള്‍ ഉയരുന്നതുകൊണ്ട് തന്നെ പഠനവും പരിശോധനയും സൂക്ഷ്‌മമായി തുടരേണ്ടതുണ്ട്. വവ്വാലുകളിൽ നിന്ന് മറ്റ് മൃഗങ്ങൾ വഴിയോ അല്ലെങ്കിൽ വവ്വാലുകളുടെ ഉമിനീരിൽ നിന്നോ കാഷ്‌ഠം വഴിയോ വൈറസ് ബാധയേൽക്കാമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. അങ്ങനെങ്കിൽ ഇപ്പോൾ പുറത്ത് വന്ന 'നെഗറ്റീവ്' റിപ്പോർട്ട് 'പോസിറ്റീവ്' ആകുന്നത് വരെ ജാഗ്രതയോടെ കാത്തിരിക്കണം.

2018 ൽ കേരളത്തിൽ ആദ്യമായി നിപ റിപ്പോർട്ട് ചെയ്‌തപ്പോൾ അഭ്യൂഹങ്ങളും ആകാംക്ഷയും ഒരുപാട് നീണ്ടു നിന്നതാണ്. ഒടുവിൽ അന്നത്തെ കേന്ദ്ര ആരോഗ്യ മന്ത്രി ആയിരുന്ന ഹർഷവർധൻ ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് നിപയുടെ ഉറവിടം പഴംതീനി വവ്വാലുകളാണെന്ന് പ്രഖ്യാപിച്ചത്. മാസങ്ങൾ കഴിഞ്ഞുള്ള ഈ വെളിപ്പെടുത്തൽ പരിശോധന റിപ്പോർട്ടിൻ്റെ ആധികാരികത മന്ത്രിക്ക് ലഭിച്ചു എന്ന പേരിലായിരുന്നു. അതിൽ കൂടുതലൊന്നും പുറം ലോകം പിന്നീട് അറിഞ്ഞില്ല. രോഗം മനുഷ്യരിലേക്ക് പകര്‍ന്നത് എങ്ങനെയെന്ന് അറിയാൻ ഇതുവരെ സാധിച്ചിട്ടില്ല. രോഗപകര്‍ച്ചക്കുള്ള കാരണം വ്യക്തമായാലേ കാര്യക്ഷമമായി പ്രതിരോധിക്കാനാകൂ. ഇല്ലെങ്കില്‍ വരും വര്‍ഷങ്ങളിലും നിപ ആശങ്കയായി തുടരും.

സമീപ പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ മൃഗങ്ങളുടെ സാമ്പിളെടുത്ത് പരിശോധന പ്രക്രിയയാണ് നിലവിൽ തുടരുന്നത്. നിപ ബാധിച്ച് ആദ്യം മരിച്ച മരുതോങ്കര കള്ളാട് സ്വദേശി മുഹമ്മദലിക്ക് എവിടെ നിന്നാണ് വൈറസ് ബാധിച്ചതെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. ഈ തവണത്തെ ചടങ്ങുകളും പഴയത് പോലെയങ്ങ് അടങ്ങുമോ എന്ന ചിന്തയും ജനങ്ങൾക്കിടയിലുണ്ട്. നിപയെ കുറിച്ചുള്ള ആധികാരികതയൊന്നും മനസിലാക്കാത്തവർ വീണ്ടും വ്യാജ പ്രചാരണം തകൃതിയായി തുടരുന്നുണ്ട്.

നിപ പടരുന്നത് അടക്കയില്‍ നിന്നാണ് എന്നും അതിനാല്‍ ആരും അടക്ക കൈകൊണ്ട് സ്‌പര്‍ശിക്കുകയോ എടുക്കുകയോ ചെയ്യരുത് എന്നുമാണ് ഒരു ഫേസ്‌ബുക്ക് പോസ്റ്റില്‍ പ്രചരിക്കുന്നത്. 'പ്രധാനമന്ത്രി നരേന്ദ്രമോദി' എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് പ്രചാരണം. മലയാളത്തിലാണ് പോസ്റ്റ്. സഹോദരങ്ങളെ... ഷെയർ പ്ലീസ് എന്ന തലക്കെട്ടോടെയാണ് ഫേസ്‌ബുക്ക് പോസ്റ്റ്. പോസ്റ്റിലെ വിശദീകരണം ഇങ്ങനെ. 'വവ്വാൽ കടിക്കുന്ന അടക്കയിൽ നിന്നാണ് നിപ്പ വൈറസ് പകരുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. മരുതോങ്കരയിലെ നിപ ബാധിച്ചു മരിച്ചയാളുടെ വീട്ടിലെ അടക്ക പരിശോധിച്ചപ്പോൾ വൈറസ് സാന്നിധ്യം കണ്ടെത്തി ഒരു കാരണവശാലും അടക്ക എടുക്കുകയോ സ്‌പർശിക്കുകയോ ചെയ്യരുത് എല്ലാവരിലേക്കും ഈ മെസേജ് എത്തിക്കുക'. ഇത്രയുമാണ് നരേന്ദ്രമോദി എന്ന ഫേസ്‌ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിലുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.