ETV Bharat / state

Nipah Virus Prevention: എന്താണ് നിപ? കൂടുതൽ അറിയാം.. പ്രതിരോധിക്കാം.. - നിപ സംശയം കോഴിക്കോട്

Nipah virus, Symptoms Treatments and Prevention: കോഴിക്കോട് ജില്ലയിലെ അസ്വാഭാവികമായ രണ്ട് പനി മരണങ്ങൾ നിപ വൈറസ് ബാധിച്ചാണ് എന്ന സംശയത്തിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. നിപ വൈറസ്, രോഗലക്ഷണങ്ങൾ, മുൻകരുതലുകൾ എന്നിവയെക്കുറിച്ച് അറിയാം.

Nipah Virus Prevention Symptoms Treatments  Nipah Virus Prevention  Nipah Virus  Nipah  Nipah Symptoms  Nipah Treatments  Nipah Prevention  Symptoms Treatments of nipah  nipah kozhikode  kozhikode nipah case  kozhikode  എന്താണ് നിപ  നിപ  നിപ വൈറസ്  നിപ വൈറസ് പ്രതിരോധ മാർഗങ്ങൾ  നിപ മുൻകരുതലുകൾ  നിപ രോഗലക്ഷണങ്ങൾ  നിപ ലക്ഷണങ്ങൾ  നിപ മുൻകരുതൽ  നിപ ചികിത്സ  കോഴിക്കോട് നിപ  നിപ സംശയം കോഴിക്കോട്  നിപ കോഴിക്കോട്
Nipah Virus Prevention
author img

By ETV Bharat Kerala Team

Published : Sep 12, 2023, 11:14 AM IST

Updated : Sep 12, 2023, 11:45 AM IST

നിപ ബാധയെന്ന് സംശയിക്കുന്ന കോഴിക്കോട് ജില്ലയിലെ രണ്ട് പനി മരണങ്ങളെ തുടർന്ന് ആരോഗ്യ വകുപ്പ് അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഇതിന് മുൻപ് കേരളത്തിൽ 2018ലും 2019ലും 2021ലും നിപ സ്ഥിരീകരിച്ചിരുന്നു. കേരളം അതിനെ ഒറ്റക്കെട്ടായി അതിജീവിക്കുകയും ചെയ്‌തിരുന്നു.

വൈറസ് ബാധിച്ചതിന് ശേഷമുള്ള ചികിത്സയേക്കാൾ രോഗം വരാതിരിക്കാനുള്ള പ്രതിരോധമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം (Nipah Virus Prevention). നിപ വൈറസിനെ കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും അറിഞ്ഞിരിക്കണം. രോഗത്തിന്‍റെ സംക്രമണത്തെയും പ്രതിരോധത്തെയും കുറിച്ച് ശാസ്‌ത്രീയമായ അവബോധം കൈവരിക്കേണ്ടതുണ്ട് (Nipah virus, Symptoms Treatments and Prevention).

എന്താണ് നിപ? (Nipah) : ഹെനിപാ വൈറസ് ജീനസിലെ പാരാമിക്‌സോ വൈറിഡേ ഫാമിലിയിലെ അംഗമാണ് നിപ വൈറസ്. ഇത് ഒരു സൂണോട്ടിക് വൈറസാണ്. അതായത്, മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ആർഎൻഎ വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ആണ് ഇത് മനുഷ്യരിലേക്ക് പകരുന്നത്. രോഗബാധിതരുമായി ഇടപഴകുന്നവരിലേക്ക് ഈ രോഗം പകരാം. അതുകൊണ്ട് തന്നെ രോഗിയെ പരിചരിക്കുന്നവരും ആശുപത്രി ജീവനക്കാരും കൂടുതൽ ജാഗ്രത പാലിക്കണം.

രോഗലക്ഷണങ്ങൾ (Nipah Symptoms) : വൈറസ് ശരീരത്തിനുള്ളിലേക്ക് പ്രവേശിച്ചാൽ നാല് മുതൽ 14 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. ഇത് ചിലപ്പോൾ 21 ദിവസം വരെയും ആകാം. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. അപൂർവമായി ചുമ, വയറുവേദന, മനംപുരട്ടൽ, ഛർദ്ദി, ക്ഷീണം, കാഴ്‌ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകുന്നു.

രോഗലക്ഷണങ്ങൾ ആരംഭിച്ചാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കകം ബോധക്ഷയം ഉണ്ടായി കോമ സ്റ്റേജിലെത്താനും സാധ്യതയുണ്ട്. രോഗലക്ഷണങ്ങളില്ലാത്ത (സബ്‌ക്ലിനിക്കൽ) അണുബാധ മുതൽ അക്യൂട്ട് റെസ്‌പിറേറ്ററി അസുഖവും തലച്ചോറിനെ ബാധിക്കുന്ന മാരകമായ എൻസെഫലൈറ്റിസ് എന്നിവ വരെയുള്ള നിരവധി രോഗങ്ങൾക്ക് നിപ കാരണമാകുന്നു.

രോഗസ്ഥിരീകരണം എങ്ങനെ? തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനൽ ഫ്ലൂയിഡ് എന്നിവയിൽ നിന്നെടുക്കുന്ന സാമ്പിളുകൾ ആർടിപിസിആർ പരിശോധനയ്‌ക്ക് വിധേയമാക്കിയാണ് രോഗ സ്ഥിരീകരണം നടത്തുന്നത്. അസുഖം പുരോഗമിക്കുന്ന ഘട്ടത്തില്‍ എലൈസ പരിശോധനയിലൂടെയും രോഗം നിർണയിക്കാം. മരണപ്പെട്ടവരുടെ പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ കലകളില്‍ നിന്നെടുക്കുന്ന സാമ്പിളുകളില്‍ ഇമ്യൂണോ ഹിസ്‌റ്റോകെമിസ്ട്രി പരിശോധന നടത്തിയും രോഗം തിരിച്ചറിയാൻ സാധിക്കും.

സ്വീകരിക്കേണ്ട മുൻകരുതലുകൾ, വവ്വാലുകളിൽ നിന്ന് രോഗം പകരാതിരിക്കാൻ..

  • വവ്വാലിന്‍റെ ആവാസ കേന്ദ്രങ്ങളിൽ പോകരുത്.
  • വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്‌ടം മനുഷ്യ ശരീരത്തിന്‍റെ ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം.
  • വവ്വാലുകള്‍ ധാരാളമുളള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.
  • വവ്വാലുകള്‍ കടിച്ച പഴങ്ങൾ സ്‌പർശിക്കുകയോ കഴിക്കുകയോ ചെയ്യരുത്.

രോഗബാധിതനിൽ നിന്ന് രോഗം പകരാതിരിക്കാൻ..

  • രോഗിയുമായി സമ്പർക്കം ഉണ്ടായാൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
  • ആൽക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകൾ ഇടയ്‌ക്കിടെ വൃത്തിയാക്കുക.
  • കൃത്യമായി മാസ്‌ക് ഉപയോഗിക്കുക.
  • സാമൂഹിക അകലം പാലിക്കുക.
  • രോഗിയിൽ നിന്നും ഒരു മീറ്റർ അകലം എങ്കിലും പാലിക്കുക. രോഗി കിടക്കുന്ന സ്ഥലത്ത് നിന്നും അകലം പാലിക്കുക.
  • രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുക.
  • രോഗിയുടെ വസ്‌ത്രങ്ങളും മറ്റും പ്രത്യേകം കഴുകി ഉണക്കുക.
  • ഇടയ്ക്കിടെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്‍റ് നന്നായി കഴുകുക.

ആശുപത്രികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

  • രോഗ ലക്ഷണങ്ങളുള്ള എല്ലാ രോഗികളെയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കണം.
  • രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് ഇടപഴകുമ്പോഴും പരിശോധിക്കുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കണം.
  • സാംക്രമിക രോഗങ്ങളില്‍ സ്വീകരിക്കാറുള്ള എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക.
  • രോഗബാധിതനാണെന്ന് സംശയമുള്ളയാൾ അഡ്‌മിറ്റ് ആയാല്‍ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കുക.

സുരക്ഷ രീതികൾ

  • രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കുക
  • സോപ്പ്, ആള്‍ക്കഹോള്‍ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് ഇടയ്‌ക്കിടെ കൈ ശുചിയായി വയ്ക്കുക.
  • രോഗിയുടെ ചികിത്സക്കായി ഉപയോഗിച്ച ഉപകരണങ്ങള്‍, വസ്ത്രം മുതലായവയെല്ലാം വളരെ സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക.
  • നിപ രോഗികൾ മറ്റു രോഗികളുമായി ഇടപഴകുന്നത് തീര്‍ത്തും ഒഴിവാക്കുക. വേര്‍തിരിച്ച് വാര്‍ഡുകളിലേക്ക് മാറ്റുക. ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്താനും ശ്രദ്ധിക്കുക.
  • രണ്ട് രോഗികളുടെ കട്ടിലുകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലമെങ്കിലും പാലിക്കുക.

സ്വയംരക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം

  • മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ രോഗിയുമായി ഇടപഴകുമ്പോള്‍ ഉപയോഗിക്കുക. ഇവ ഉപയോഗിച്ച ശേഷം അഴിച്ച് മാറ്റുമ്പോഴും വളരെയധികം ജാഗ്രത പുലർത്തുക.
  • എന്‍-95 മാസ്‌കുകള്‍ ഉപയോഗിക്കുക. രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലെ രോഗിയുമായി ഇടപഴകുന്ന വേളയിലും പ്രത്യേകം ശ്രദ്ധ പുലർത്തുക.
  • രോഗിയെ ശുശ്രൂഷിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരമാവധി ഡിസ്‌പോസബിള്‍ ആവുന്നതാണ് നല്ലത്. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണുനശീകരണം നടത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഓട്ടോക്ലേവ് ചെയ്യുക, ഗ്ലൂട്ടറാല്‍ഡിഹൈഡ് ഉപയോഗിക്കുക എന്നിവയാണ് അണുനശീകരണത്തിനായുള്ള മാർഗങ്ങൾ.

രോഗം വന്നു മരണമടഞ്ഞ ആളില്‍ നിന്നും രോഗം പടരാതിരിക്കാന്‍..

  • മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും ശാരീരികസ്രവങ്ങളുമായും സമ്പര്‍ക്കം ഉണ്ടാകാതെ ശ്രദ്ധിക്കുക.
  • ചുംബിക്കുക, കവിളില്‍ തൊടുക, മുഖത്ത് സ്‌പർശിക്കുക തുടങ്ങിയവ ചെയ്യാതിരിക്കുക.
  • മൃതദേഹം കുളിപ്പിക്കുന്ന സമയത്ത് മുഖം മറയ്ക്കുക. കുളിപ്പിച്ചതിന് ശേഷം മൃതദേഹവുമായി ഇടപഴകിയ വ്യക്തികള്‍ ദേഹം മുഴുവന്‍ സോപ്പ് തേച്ച് കുളിക്കുക.
  • മരണപ്പെട്ട വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ പാത്രങ്ങള്‍ തുടങ്ങിയവ സോപ്പോ ഡിറ്റര്‍ജന്‍റോ ഉപയോഗിച്ച് കഴുകുക.
  • മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി ചുരുക്കുക.

Also read : Nipah Suspected In Kozhikode നിപ സംശയം; കോഴിക്കോട് അതീവ ജാഗ്രത നിര്‍ദേശം, ആരോഗ്യ വകുപ്പിന്‍റെ വിദഗ്‌ധ പരിശോധന നടക്കുന്നു

Last Updated : Sep 12, 2023, 11:45 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.