ETV Bharat / state

Nipah School Holiday നിപ; കോഴിക്കോട് ശനിയാഴ്‌ചയും സ്‌കൂളുകള്‍ക്ക് അവധി - കോഴിക്കോട്

District Collector Declared School Holiday കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും (സെപ്‌റ്റംബര്‍ 14) നാളെയും (സെപ്‌റ്റംബര്‍ 15) അവധി പ്രഖ്യാപിച്ചിരുന്നു. ജില്ല കലക്‌ടറാണ് അവധി നീട്ടി നല്‍കിയത്.

nipah  nipah virus  nippa  school holiday saturday  District Collector  Nipah spread in Kozhikode  Veena George  നിപ്പ  കോഴിക്കോട് നിയന്ത്രണം തുടരുന്നു  സ്‌കൂളുകള്‍ക്ക് അവധി  കോഴിക്കോട്  വീണ ജോർജ്  കോഴിക്കോട്
Nipah School Holiday
author img

By ETV Bharat Kerala Team

Published : Sep 14, 2023, 4:34 PM IST

കോഴിക്കോട്: കൂടുതല്‍ പേര്‍ക്ക് നിപ (Nipah) സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത. ശനിയാഴ്‌ച (16.09.2023) കൂടി സ്‌കൂളുകള്‍ക്ക് അവധി നല്‍കി. ജില്ല കലക്‌ടറാണ് അവധി നീട്ടി നല്‍കിയത്.

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും (സെപ്‌റ്റംബര്‍ 14) നാളെയും (സെപ്‌റ്റംബര്‍ 15) അവധി പ്രഖ്യാപിച്ചിരുന്നു. 10 ദിവസത്തേക്ക് കോഴിക്കോട് ജില്ലയിലെ എല്ലാ പൊതുപരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തി (Nipah spread in Kozhikode). വിവാഹ സത്‌കാരങ്ങളിലും മറ്റ് ആഘോഷങ്ങളിലും പരമാവധി ആളുകളെ ചുരുക്കണമെന്നും ജില്ല കലക്‌ടർ നിർദേശിച്ചു.

നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി (V Sivankutty), ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് (Veena George), കോഴിക്കോട് ജില്ലയിലെ മന്ത്രിമാരായ എ കെ ശശീന്ദ്രൻ (AK Saseendran), അഹമ്മദ് ദേവർകോവിൽ (Ahamed Devarkovil), ജില്ല കലക്‌ടർ എ ഗീത ഐഎഎസ് (A Geetha IAS) എന്നിവരുമായി ചർച്ച നടത്തിയിരുന്നു. ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേരുകയും ജില്ലകള്‍ക്ക് നിപയുമായി ബന്ധപ്പെട്ട മാര്‍ഗരേഖകള്‍ നല്‍കുകയും പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്‌ത് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്‌തു.

മെഡിക്കല്‍ കോളജിലെ വിദഗ്‌ധ ഡോക്‌ടര്‍മാര്‍, ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണം, വനം വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍, ഡ്രഗ്‌സ് കണ്‍ട്രോളര്‍, ഭക്ഷ്യസുരക്ഷ കമ്മിഷണര്‍, സംസ്ഥാന പബ്ലിക് ഹെല്‍ത്ത് ലാബ്, ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ട് എന്നിവയുടെ ഉദ്യോഗസ്ഥര്‍ അടങ്ങിയ റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗവും ചേര്‍ന്നിരുന്നു.

നിപ വൈറസ് വ്യാപനം (Nipah Virus Spread) പ്രതിരോധിക്കുന്നതിനായി 19 കമ്മിറ്റികൾ രൂപീകരിച്ചാണ് കാര്യങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് മന്ത്രി വീണ ജോർജ് നേരത്തെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. 706 പേരാണ് നിലവില്‍ സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 77 പേർ അതീവ ജാഗ്രത സമ്പർക്ക പട്ടികയിലാണ് ഉള്ളതെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകന യോഗത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു (Veena George On Nipah Spread).

ആരോഗ്യവകുപ്പ് ഡയറക്‌ടറേറ്റ് സംസ്ഥാനതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 0471 2302160 നമ്പരില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ ബന്ധപ്പെടാവുന്നതാണ്. സംശയ നിവാരണത്തിന് ദിശ ടോള്‍ ഫ്രീ നമ്പറുകളായ 1056, 104, 0471 2552056 എന്നിവയില്‍ 24 മണിക്കൂറും വിളിക്കാവുന്നതാണ്.

വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന ആളുകളെ ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ ആശുപത്രികളിലേയ്‌ക്ക് മാറ്റുന്നതിന് എല്ല ജില്ലകളിലും പ്രത്യേകമായി ഒരു ആംബുലന്‍സ്, ഐസൊലേഷന്‍ വാര്‍ഡ്, ഇന്‍ഫ്‌ളുവന്‍സ ലക്ഷണങ്ങളുള്ളവര്‍ക്ക് പ്രത്യേക ട്രയാജ് എന്നിവ സജ്ജമാക്കുന്നതിനും, പിപിഇ കിറ്റ് ഉള്‍പ്പടെയുള്ള സാമഗ്രികള്‍ ഉറപ്പുവരുത്തുന്നതിനുമുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചിരുന്നു. കനിവ് 108 ആംബുലന്‍സിന്‍റെ സേവനവും ഉറപ്പാക്കി.

സംസ്ഥാന തലത്തില്‍ എല്ലാ ജില്ലകളിലും സര്‍വയലന്‍സ് ആന്‍ഡ് ടെസ്‌റ്റിങ്, ലോജിസ്‌റ്റിക്‌സ്, പരിശീലനം, ബോധവത്‌കരണം, മാനസിക പിന്തുണ എന്നിവയ്‌ക്കായി പ്രത്യേക ടീമുകള്‍ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. അതേസമയം, നിപ ബാധിച്ച് രണ്ടാമത് മരിച്ച ആയഞ്ചേരി സ്വദേശിയുടെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്‌കരിച്ചു. പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സംസ്‌കാരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.