ETV Bharat / state

Nipah, Relaxed In Containment Zone Kozhikode: പുതിയ കേസുകളില്ല, ആശ്വാസം: കണ്ടെയ്‌ന്‍റ്‌മെന്‍റ് സോണുകളിലെ നിയന്ത്രണങ്ങളിൽ ഇളവ്

Nipah concern Kozhikode: നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പഞ്ചായത്തുകളിലെ കണ്ടെയ്‌ന്‍റ്‌മെന്‍റ് സോണുകളിൽ ഇളവ് പ്രഖ്യാപിച്ച് കോഴിക്കോട് ജില്ല കലക്‌ടർ. ഇളവ് നൽകുന്നത് ആദ്യം കണ്ടെയ്‌ന്‍റ്മെന്‍റ് സോണായി പ്രഖ്യാപിച്ച പഞ്ചായത്തുകളിൽ.

Nipah Relaxed In Containment Zone Kozhikode  Nipah concern Kozhikode  kozhikode Nipah new cases reported  Veena George on Nipah Cases  നിപ കേസുകൾ കോഴിക്കോട്  കോഴിക്കോട് പുതിയ നിപ കേസുകൾ  കണ്ടെയ്‌ന്‍റ്മെന്‍റ് സോണുകൾ നിപ കോഴിക്കോട്  കോഴിക്കോട് നിപ കണ്ടെയ്‌ന്‍റ്മെന്‍റ് സോണുകളിൽ ഇളവ്  പുതിയ നിപ കേസുകൾ  കലക്‌ടർ ഉത്തരവ് നിപ കണ്ടെയ്‌ന്‍റ്മെന്‍റ് സോൺ
Nipah, Relaxed In Containment Zone Kozhikode
author img

By ETV Bharat Kerala Team

Published : Sep 19, 2023, 6:45 AM IST

Updated : Sep 19, 2023, 12:19 PM IST

കോഴിക്കോട്: പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പഞ്ചായത്തുകളിലെ കണ്ടെയ്‌ൻമെന്‍റ് സോണുകളിൽ ഇളവ് പ്രഖ്യാപിച്ചു (Nipah, Relaxed In Containment Zone Kozhikode). കടകൾ രാത്രി 8 വരെ പ്രവർത്തിപ്പിക്കാം, ബാങ്കുകൾക്ക് 2 മണി വരെ പ്രവർത്തിക്കാമെന്നും ജില്ല കലക്‌ടറുടെ ഉത്തരവിൽ പറയുന്നു. അതേസമയം, മറ്റ് നിയന്ത്രണങ്ങൾ തുടരും.

ആദ്യം കണ്ടെയ്‌ൻമെന്‍റ് സോണായി പ്രഖ്യാപിച്ച പഞ്ചായത്തുകളിലാണ് ഇളവ് നൽകുക. മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോ​ഗിക്കണം. കൂടാതെ ആളുകൾ കൂട്ടം കൂടി നിൽക്കുന്നതിനും വിലക്കുണ്ടെന്ന് കലക്‌ടറുടെ ഉത്തരവിൽ പറയുന്നു.(Nipah concern Kozhikode).

നിലവിൽ നിപയിൽ സംസ്ഥാനത്ത് വലിയ ആശ്വാസപരമായ സാഹചര്യമാണ് ഉള്ളത്. 61 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായതായി ഇന്നലെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു (Nipah 61 Test Results Were Also Negative). ഇതിൽ നിപ (Nipah) രോഗിയെ പരിചരിച്ച ആരോഗ്യ പ്രവർത്തകയ്‌ക്കും മരിച്ച രോഗിയോട് അടുത്തിടപഴകിയ വ്യക്തിയ്‌ക്കും നെഗറ്റീവ് ആണ്. മറ്റ് ജില്ലകളിൽ നിരീക്ഷണത്തില്‍ കഴിയുന്ന ഭൂരിപക്ഷം പേരുടെയും പരിശോധനാഫലം നെഗറ്റീവാണെന്നും മന്ത്രി വ്യക്തമാക്കി (Veena George on Nipah Cases). നിപ ബാധിത പ്രദേശങ്ങളിൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്‍റെ വിദഗ്‌ധസംഘം ഇന്നലെ പഠനം നടത്താൻ എത്തിയിരുന്നു. (Central Animal Husbandry Expert Team In Kerala).

Read more : Kozhikode's Nipah Virus Concern : നിപ ബാധയില്‍ വിശദമായ പഠനം ലക്ഷ്യം ; കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്‍റെ വിദഗ്‌ധ സംഘം ഇന്ന് കോഴിക്കോട്

അതിർത്തികളിൽ പരിശോധന : സംസ്ഥാന അതിര്‍ത്തികളില്‍ തമിഴ്‌നാടും കർണാടകയും പരിശോധനകള്‍ നടത്തുന്നുണ്ട്. സംസ്ഥാനത്തെ നിപ വൈറസ് ബാധയുടെ ആശങ്കയെ തുടർന്ന് തലപ്പാടി ചെക്‌പോസ്റ്റില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ് കര്‍ണാടക. കോഴിക്കോട് (Kozhikode), മലപ്പുറം (Malappuram), വയനാട് (Wayanad) ജില്ലകളുടെ രജിസ്‌ട്രേഷനുള്ള വാഹനങ്ങളിലെ യാത്രക്കാരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം മാത്രമേ ചെക്‌പോസ്റ്റിലൂടെ കടത്തിവിടൂ. (Nipah Virus Vehicle Inspection At Karnataka Border).

പനി ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നവരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല. സെപ്‌റ്റംബര്‍ 17ന് രാവിലെ മുതൽ ചെക്‌പോസ്റ്റില്‍ കര്‍ണാടക മെഡിക്കല്‍ സംഘത്തിന്‍റെ പരിശോധന ആരംഭിച്ചു. കര്‍ണാടക പൊലീസും പരിശോധന നടത്തുന്നുണ്ട്. കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്കുള്ള മുത്തങ്ങ ചെക്‌പോസ്റ്റില്‍ നേരത്തേ തന്നെ പരിശോധന ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തലപ്പാടിയിലും പരിശോധന ശക്തമാക്കിയത്.

മൂന്നാർ (Munnar), മറയൂർ (Marayur) പോലെയുള്ള സ്ഥലങ്ങളിൽ നിന്ന് ഉദുമൽപേട്ട (Udumalpet) വഴി തിരുപ്പൂർ (Tiruppur) ജില്ലയിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് തമിഴ്‌നാട് ആരോഗ്യപ്രവർത്തകർ പരിശോധന നടത്തുന്നത്. വാഹനങ്ങളില്‍ കേരളത്തില്‍ നിന്നെത്തുന്ന ആളുകളെ എല്ലാവരെയും പരിശോധിച്ച ശേഷം മാത്രമേ അതിര്‍ത്തി കടത്തിവിടുകയുള്ളു. ഇതിന് വേണ്ടി ഡോക്‌ടര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാര്‍ എന്നിവര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘത്തെ മേഖലയിൽ നിയോഗിച്ചിട്ടുണ്ട്. മൊബൈല്‍ ലാബും ഇവിടെ സജ്ജമാക്കി.

Also read : Nipah Virus Vehicle Inspection At Karnataka Border : തലപ്പാടിയില്‍ പരിശോധന : അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി കര്‍ണാടക

Last Updated : Sep 19, 2023, 12:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.