ETV Bharat / state

പോക്സോ കേസിലെ പ്രതിയുടെ മരണം: വിദഗ്ധ പരിശോധന ഇന്ന് - കോഴിക്കോട് പോക്സോ കേസിലെ പ്രതിയുടെ മരണത്തില്‍ ദുരൂഹത

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന പെണ്‍കുട്ടിയെ വവിയില്‍ വെച്ച് ഉപദ്രവിച്ചുവെന്നതാണ് ജിഷ്ണുവിനെതിരെയുള്ള കേസ്

kl_kkd_28_02_jishnu_follow_7203295  ജിഷ്‌ണു  പോക്സോ കേസ്  കോഴിക്കോട് പോക്സോ കേസിലെ പ്രതിയുടെ മരണത്തില്‍ ദുരൂഹത
കോഴിക്കോട് പോക്സോ കേസിലെ പ്രതിയുടെ മരണത്തില്‍ ദുരൂഹത
author img

By

Published : Apr 28, 2022, 7:56 AM IST

കോഴിക്കോട്: ചെറുവണ്ണൂരില്‍ പോക്സോ കേസിലെ പ്രതി ജിഷ്‌ണു മരിച്ച സംഭവത്തില്‍ ദുരൂഹത. ജിഷ്‌ണു മരിച്ച് കിടന്ന സ്ഥലം വ്യാഴാഴ്‌ച ഡോക്ടര്‍മാരുടെ വിദഗ്‌ധ സംഘം സന്ദര്‍ശിക്കും. പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ തലയ്ക്കും വാരിയെല്ലിനും പരിക്കുള്ളതായി കണ്ടെത്തിയതോടെയാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ജിഷ്‌ണുവിന്‍റെ കുടുംബം ആരോപിച്ചു.

ഇതോടെ വിശദമായ അന്വേഷണത്തിന് പൊലിസ് മേധാവി ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി ഒന്‍പത് മണിയോടെയാണ് കല്‍പറ്റ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസുമായി ബന്ധപ്പെട്ട് പൊലിസ് ജിഷ്‌ണുവിനെ വീട്ടില്‍ നിന്നിറക്കി കൊണ്ടു പോയത്. അതിന് ശേഷം 9.30ഓടെ വീടിന് സമീപത്തെ വഴിയരികില്‍ നാട്ടുക്കാരാണ് ജിഷ്ണുവിനെ അത്യാസന്ന നിലയില്‍ കണ്ടത്.

തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ട്യൂഷന്‍ കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ വഴിയില്‍ വച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ജിഷ്‌ണുവിനെതിരെയുണ്ടായിരുന്ന കേസ്.

also read: പൊലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയ പോക്സോ കേസ് പ്രതി മരിച്ച നിലയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.