കോഴിക്കോട്: മുസ്ലിം ലീഗ് കള്ളപ്പണം ഒളിപ്പിക്കുന്ന സംഘടനയായി മാറിയെന്നും യു.ഡി.എഫും കള്ളക്കടത്തിന്‍റെ വക്താക്കളായെന്നും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്‌ണദാസ്. രാഷ്ട്രീയത്തിനപ്പുറം മുഖ്യമന്ത്രി പിണറായി വിജയനും മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും തമ്മിൽ അവിശുദ്ധ ധാരണകളും സഖ്യങ്ങളും നിലനിൽക്കുന്നുവെന്നും കൃഷ്‌ണദാസ് പറഞ്ഞു.
അതിന്‍റെ അടിസ്ഥാനത്തിലാണ് മുസ്ലിം ലീഗിനെതിരെ ഇത്രയും ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രിയടക്കമുള്ള പാർട്ടി നേതൃത്വം മൗനം പാലിക്കുന്നത്. വ്യാപകമായി നടക്കുന്ന സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് പാകിസ്ഥാന്‍റെ സഹായത്തോടെയാണ് നടക്കുന്നത്. ഇത്രയൊക്കെയായിട്ടും അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയാറായിട്ടില്ല. പാക് മതഭീകര സംഘടനകളുടെ സഹായത്തോടെയാണ് സർക്കാർ വീണ്ടും ഭരണത്തിൽ വന്നതെന്നും പി.കെ കൃഷ്ണദാസ് കോഴിക്കോട്ട് മാധ്യമങ്ങളോടു പറഞ്ഞു.
ALSO READ: പുതുക്കിയ കൊവിഡ് മാനദണ്ഡം; സമ്മിശ്ര പ്രതികരണവുമായി പൊതുജനം