ETV Bharat / state

വടകരയില്‍ വ്യാപാരി കടയ്ക്കുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് പ്രാഥമിക നിഗമനം - വടകര പൊലീസ്

ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവൻ സ്വർണ മാലയും മോതിരവും കടയിലുണ്ടായിരുന്ന പണവും നഷ്‌ടപ്പെട്ടതായി വടകര പൊലീസ്.

merchant found dead  vadakara news  kozhikode news  murder in kozhikode  വ്യാപാരി കടയ്ക്കുള്ളിൽ മരിച്ച നിലയിൽ  കോഴിക്കോട് വാര്‍ത്ത  കോഴിക്കോട് ക്രൈം വാര്‍ത്ത  വ്യാപാരി മരിച്ച നിലയില്‍
വടകരയില്‍ വ്യാപാരി കടയ്ക്കുള്ളിൽ മരിച്ച നിലയിൽ
author img

By

Published : Dec 25, 2022, 10:09 AM IST

കോഴിക്കോട്: വ്യാപാരിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര അടക്കാത്തെരുവിൽ പലവ്യഞ്ജന കട നടത്തുന്ന പുതിയാപ്പ സ്വദേശി രാജൻ (62) ആണ് മരിച്ചത്. മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

ശനിയാഴ്‌ച രാത്രി 11.30യ്ക്ക് ശേഷമാണ് സംഭവമുണ്ടായതെന്നാണ് കരുതുന്നത്. കടയടച്ച് വീട്ടിലെത്തുന്ന സമയം കഴിഞ്ഞിട്ടും രാജൻ എത്താതായതോടെയാണ് വീട്ടുകാർ അന്വേഷിച്ചെത്തിയത്. അപ്പോഴാണ് കടക്കുള്ളിൽ നിലത്ത് വീണ് കിടക്കുന്ന നിലയിൽ രാജനെ കണ്ടെത്തിയത്.

ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവൻ സ്വർണ മാലയും മോതിരവും കടയിലുണ്ടായിരുന്ന പണവും നഷ്‌ടപ്പെട്ടതായി പൊലീസ് പറഞ്ഞു. കഴുത്തിലും, മുഖത്തും, വിരലുകളിലും പരിക്കേറ്റ പാടുകളുണ്ട്. ഇയാളുടെ മോട്ടോർ ബൈക്കും കാണാതായി. മൃതദേഹം വടകര ഗവ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.

also read: അച്ഛന്‍ അപകടത്തില്‍പ്പെട്ടുവെന്ന് അറിയിച്ച് 15കാരിയെ വിളിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി ; 4 പേര്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.