കോഴിക്കോട്: ചെറിയപെരുന്നാള്‍ ആഘോളങ്ങളുടെ ഭാഗമായി മൈലാഞ്ചി ഇടല്‍ മത്സരങ്ങളും, മെഹന്ദി ഫെസ്‌റ്റും സംഘടിപ്പിച്ചു. മുക്കം നഗരസഭയിലെ 32 ഡിവിഷനിൽ പൂളപ്പൊയിൽ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പായ ചിറകിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നീലേശ്വരം ശിശുമന്ദിരത്തിൽ നടത്തിയ മെഹന്ദി ഫെസ്റ്റിൽ നിരവധി പേരാണ് പങ്കെടുത്തത്.
രണ്ട് അംഗങ്ങളുള്ള 19 ടീമുകളാണ് മൈലാഞ്ചിയിടല്‍ മത്സരത്തില്‍ പങ്കെടുത്തത്. ഇത്തരം ഒത്തുചേരലുകളിലൂടെ സൗഹൃദത്തിൻ്റെയും സാഹോദര്യത്തിൻ്റെയും മൂല്യങ്ങൾ ഉയർത്തിപിടിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചത് എന്ന് സംഘാടകർ പറഞ്ഞു. യുവ എഴുത്തുകാരിയും കവിയത്രിയുമായ നസീബ ബഷീർ ഉദ്‌ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ മുക്കം നഗരസഭ അംഗങ്ങളും പങ്കെടുത്തു.