കോഴിക്കോട്: ജില്ലയിൽ രണ്ടുദിവസം തുടർച്ചയായി പെയ്ത മഴയിൽ നദികളിലെ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശമായ കൃഷിയിടങ്ങളിൽ വെള്ളം കയറി വ്യാപക കൃഷിനാശം. ചാലിയാർ, ഇരുവഴിഞ്ഞി പുഴകളിൽ ജലനിരപ്പ് ഉയർന്നതോടെയാണ് മാവൂർ , പെരുവയൽ, ചാത്തമംഗലം പഞ്ചായത്തുകളിലെ കർഷകരുടെ ഏക്കർ കണക്കിനുള്ള കൃഷി നശിച്ചത്. വാഴ ,കപ്പ ,നെല്ല് തുടങ്ങിയവയാണ് വെള്ളം കയറി നശിച്ചത്.
Also read: സംസ്ഥാനത്ത് ഇന്ന് മുതൽ അണ്‍ലോക്ക്
വായ്പയെടുത്തും മറ്റും ചെയ്ത കൃഷി വെള്ളം കയറി നശിച്ചതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കർഷകർ . അതേസമയം മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. ഇരുവഴിഞ്ഞി, ചാലിയാർ നദികളുടെ തീരത്ത് താമസിക്കുന്നവർ പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ ആശങ്കയിലാണ്