ETV Bharat / state

വിവാഹം ഉറപ്പിച്ച യുവതിയുടെ വീട്ടിലെത്തി യുവാവ് തീ കൊളുത്തി മരിച്ചു - കോഴിക്കോട് അപകടം

യുവതിയെ കൊല്ലാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന്‍റെ മരണം. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും സഹോദരനും പരിക്കേറ്റു.

man commits suicide in valayam kozhikode

author img

By

Published : Mar 29, 2022, 7:39 AM IST

Updated : Mar 29, 2022, 11:06 AM IST

കോഴിക്കോട്: വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തി യുവാവ് തീ കൊളുത്തി മരിച്ചു. വളയം സ്വദേശി രത്നേഷ് (41) ആണ് മരിച്ചത്. കോഴിക്കോട് നാദാപുരം ജാതിയേരി കല്ലുമ്മലിൽ ഇന്ന് പുലർച്ചെ 2നാണ് (29.03.2022) സംഭവം. യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.

പെൺകുട്ടിയുടെ വീടിനുള്ളിൽ തീയിടാനായിരുന്നു രത്നേഷിന്‍റെ ശ്രമം. വീട്ടുകാർ സംഭവം അറിഞ്ഞതോടെ ഇയാൾ സ്വയം തീ കൊളുത്തുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. ആക്രമണത്തിനിടെ പെണ്‍കുട്ടിയുടെ അമ്മയ്ക്കും സഹോദരനും പരിക്കേറ്റു.

Also Read: - പെട്രോള്‍ വില 110 കടന്നു: ഒൻപത് ദിവസത്തിനിടെ വര്‍ധിച്ചത് അഞ്ച് രൂപയിലധികം

ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ 4ന് പെൺകുട്ടിയുടെ വിവാഹം നടക്കാനിരിക്കെയാണ് യുവാവിൻ്റെ ആക്രമണം. ഇലക്ട്രീഷനായ രത്നേഷ് യുവതിയുടെ അയൽവാസിയാണ്. സംഭവത്തെ കുറിച്ച് പൊലീസ് കൂടതൽ അന്വേഷണം നടത്തും.

Last Updated : Mar 29, 2022, 11:06 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.