കോഴിക്കോട്: തിക്കോടിയില്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ യുവതിയെ തീ കൊളുത്തി യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. പഞ്ചായത്ത് ഓഫിസിലെ താത്കാലിക ജീവനക്കാരിക്കാണ് പൊള്ളലേറ്റത്.
ഓഫിസിന് മുന്നില്‍ സംസാരിച്ച് നില്‍ക്കവെയാണ് യുവാവ് യുവതിയെ ആക്രമിച്ചത്. പയ്യോളി പൊലീസ് സ്ഥലത്തെത്തി ഇരുവരേയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും എത്തിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്. തിക്കോടി സ്വദേശി നന്ദുവാണ് ആക്രമിച്ചത്.
Also Read: Pregnant woman Attacked; ഗർഭിണിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു