ETV Bharat / state

ഇനി സഖാവ് കെപി: ഇന്ദിരാഭവനില്‍ നിന്ന് എകെജി സെന്‍ററിലെത്തുമ്പോൾ മനസില്‍ കൊയിലാണ്ടി മാത്രമോ

സിപിഎമ്മില്‍ നിന്ന് അനുകൂല മറുപടി ലഭിച്ചതോടെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന് എതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചാണ് അനില്‍ കുമാർ കോൺഗ്രസ് വിടുന്ന കാര്യം പ്രഖ്യാപിച്ചത്.

kp anilkumar joined in cpm
ഇനി സഖാവ് കെപി: ഇന്ദിരാഭവനില്‍ നിന്ന് എകെജി സെന്‍ററിലെത്തുമ്പോൾ മനസില്‍ കൊയിലാണ്ടി മാത്രമോ
author img

By

Published : Sep 14, 2021, 3:26 PM IST

കോഴിക്കോട്: സംഘടന ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ, വിഎം സുധീരൻ മുതല്‍ മുല്ലപ്പള്ളി രാമചന്ദ്രൻ വരെയുള്ള കെപിസിസി പ്രസിഡന്‍റുമാരുടെ പിന്നിലെ സ്ഥിരം സാന്നിധ്യം... സംസ്ഥാന കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ നടക്കുന്ന എല്ലാ ചലനങ്ങളും നേരിൽ കണ്ട നേതാവ്. കെപി അനില്‍കുമാർ ഇന്ദിരാ ഭവനില്‍ നിന്നിറങ്ങി എകെജി സെന്‍ററിലേക്ക് പോകുമ്പോൾ ഡിസിസി പ്രസിഡന്‍റുമാരെ തീരുമാനിച്ച രീതിയിലുള്ള അതൃപ്തി മാത്രമല്ല പുറത്തുവരുന്നത്.

കൊയിലാണ്ടി മുതല്‍ വട്ടിയൂർക്കാവ് വരെ പ്രതീക്ഷ മാത്രം

രണ്ട് നിയമസഭ തെരെഞ്ഞെടുപ്പുകളിൽ കെപി അനില്‍ കുമാർ മത്സരിച്ചു. രണ്ടിലും തോൽവിയായിരുന്നു ഫലം. 2016ല്‍ ആഗ്രഹിച്ചെങ്കിലും മത്സരിക്കാൻ അവസരം ലഭിച്ചില്ല. ഇത്തവണ കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ മത്സരിക്കാൻ കോൺഗ്രസ് അവസരം ലഭിക്കുമെന്ന് അനില്‍കുമാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഗ്രൂപ്പിന്‍റെ കയ്യിട്ട് വാരലിൽ സ്വന്തം നേതാവായ മുല്ലപ്പള്ളി രാമചന്ദ്രന് പോലും രക്ഷയില്ലാതായപ്പോൾ അനിൽ കുമാർ തള്ളപ്പെട്ടു.

also read: പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലാത്തത് കൊണ്ട് പാര്‍ട്ടി വിടുന്നു : കെ.പി അനില്‍കുമാര്‍

വട്ടിയൂർക്കാവ് കാണിച്ച് പ്രതീഷ നൽകിയെങ്കിലും ഗ്രൂപ്പ് നേതാക്കൾ ഒരുമിച്ച് പോസ്റ്ററൊട്ടിച്ച് ഓടിച്ചു. ഒടുവിൽ പ്രതീക്ഷ കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് സ്ഥാനമായിരുന്നു. അത് എംകെ രാഘവനും കെ മുരളീധരനും ചേർന്ന് പ്രവീൺ കുമാറിന് നൽകിയതോടെ അനിൽ കുമാർ അസ്വസ്ഥനായി. അതോടെയാണ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചത്. അതൊടുവിൽ പുറത്തേക്കുള്ള വഴിയുമായി.

kp-anilkumar-joined-in-cpm
ഇനി സഖാവ് കെപി: ഇന്ദിരാഭവനില്‍ നിന്ന് എകെജി സെന്‍ററിലെത്തുമ്പോൾ മനസില്‍ കൊയിലാണ്ടി മാത്രമോ

മനസില്‍ ആദ്യം എൻസിപി

പുറത്താക്കിയാൽ കോൺഗ്രസ് പാരമ്പര്യമുള്ള എൻസിപിയിലേക്ക് പോകുമെന്ന സൂചനയായിരുന്നു കഴിഞ്ഞ ദിവസം വരെ അനിൽകുമാർ നൽകിയത്. പിസി ചാക്കോ അദ്ദേഹത്തെ സ്വീകരിക്കാൻ തയ്യാറായി നിന്നതായിരുന്നു. എന്നാൽ അനിൽ കുമാറിനെ മാറ്റിച്ചിന്തിപ്പിച്ചത് മറ്റ് ചില കാര്യങ്ങളാണ്. കോൺഗ്രസിൽ മികച്ച സ്ഥാനത്ത് ഇരുന്ന തനിക്ക് സിപിഎമ്മിലും മികച്ച സ്ഥാനം ലഭിക്കും എന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ട്.

അതിലൊന്ന് ബോർഡ്- കോർപ്പറേഷൻ സ്ഥാനമാണ്. അതിനപ്പുറം അനിൽകുമാർ ഉന്നം വെയ്ക്കുന്നത് മത്സരിച്ച് തോറ്റ കൊയിലാണ്ടിയും. കോഴിക്കോടുകാരനായ അനിൽകുമാറിന് മലബാറിൽ പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ല. കെ. ദാസനെ മത്സരസ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയതോടെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയിൽ ഉചിതനായ സ്ഥാനാർഥിയെ കണ്ടു പിടിക്കാൻ സിപിഎമ്മും തെല്ലൊന്ന് വിഷമിച്ചിരുന്നു.

also read: കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച കെ.പി അനിൽ കുമാർ സിപിഎമ്മിലേക്ക്

ആ ഒരു ഒഴിവിലേക്ക് പ്രവർത്തിച്ച് കയറാമെന്ന പ്രതീക്ഷയിലാണ് അനിൽകുമാർ. ബാക്കിയെല്ലാം സിപിഎം തീരുമാനം പോലെ വരും. വരാനിരിക്കുന്ന സിപിഎം പാർട്ടി സമ്മേളനങ്ങൾ ഈ കൂടുമാറ്റക്കാർക്ക് നിർണ്ണായമാകും.

പി മോഹനൻ വഴി കോടിയേരിയില്‍

എൻസിപിയിലേക്ക് പോകുമെന്ന സൂചനകൾ നിലനില്‍ക്കെയാണ് അതീവ രഹസ്യമായി കെപി അനില്‍ കുമാർ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനുമായി കൂടിക്കാഴ്ച നടത്തിയത്. പി മോഹനൻ കോടിയേരി ബാലകൃഷ്ണനെ കാര്യങ്ങൾ ധരിപ്പിച്ചു. സിപിഎമ്മില്‍ നിന്ന് അനുകൂല മറുപടി ലഭിച്ചതോടെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന് എതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചാണ് അനില്‍ കുമാർ കോൺഗ്രസ് വിടുന്ന കാര്യം പ്രഖ്യാപിച്ചത്.

kp anilkumar joined in cpm
ഇനി സഖാവ് കെപി: ഇന്ദിരാഭവനില്‍ നിന്ന് എകെജി സെന്‍ററിലെത്തുമ്പോൾ മനസില്‍ കൊയിലാണ്ടി മാത്രമോ

അതോടെ കെപിസിസിയുടെ താക്കോൽ സ്ഥാനത്തിരുന്ന കെപി അനിൽ കുമാർ എകെജി സെന്‍ററിലെത്തി. അതിനിടെ സിപിഎം നേതാക്കളുമായി അനില്‍കുമാർ ചർച്ച നടത്തി എന്ന് മനസിലാക്കിയ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, അനില്‍കുമാർ നല്‍കിയ വിശദീകരണം തൃപ്‌തികരമല്ലെന്ന നിലപാടിലെത്തി. ഇതോടെ എൻസിപിയുടെ വലിയ ക്ഷണം നിരസിച്ച് അനിൽ കുമാർ 'സഖാവാ'യി.

എകെജി സെന്‍ററിലെത്തിയ അനില്‍ കുമാറിനെ ചുവപ്പു ഷാളിട്ട് കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചു. അങ്ങനെ കെപി അനില്‍കുമാർ സഖാവ് കെപിയായി. 43 വർഷം കോൺഗ്രസിനൊപ്പം നിന്ന കെപി അനില്‍ കുമാർ ഇനി കോഴിക്കോട്ടെ സിപിഎമ്മിന്‍റെ നേതൃ നിരയിലുണ്ടാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.