കോഴിക്കോട്: പന്തീരാങ്കാവ് മുണ്ടുപാലത്തിന് സമീപം കിണർ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി സുഭാഷാണ് മരിച്ചത്. മൂന്ന് മണിക്കൂറോളം ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാദൗത്യത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.
മുണ്ടുപാലം സ്വദേശി ഉമറിന്‍റെ ഉടമസ്ഥതയിലുള്ള വീട്ടിലെ കിണറിന്‍റെ ആഴം വർധിപ്പിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ബാക്കി നാല് പേരും രക്ഷപ്പെട്ടു.