കോഴിക്കോട്: ജില്ലയിൽ അതി ശക്തമായ മഴ കുറഞ്ഞെങ്കിലും മലയോര മേഖലയില്‍ നേരിയ മഴ തുടരുന്നു. ഇതേവരെ മലയോര മേഖകളില്‍ കാര്യമായ അനിഷ്ട സംഭവങ്ങൾ റിപ്പേർട്ട് ചെയ്തിട്ടില്ല. കക്കയം ഡാം വഴിയില്‍ മണ്ണിടിച്ചിലുണ്ടായതായി റിപ്പോർട്ടുണ്ട്.
ചാലിയാറിൽ നിലവിൽ ജലം നിരപ്പ് ഉയർന്നിട്ടുണ്ടെങ്കിലും വെള്ളപ്പൊക്ക ഭീഷണിയില്ല. താമരശ്ശേരി ചുരത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ രാത്രി യാത്രയ്ക്ക് നിയന്ത്രണമുണ്ട്.
also read: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം; ഡാമുകൾ തുറക്കുന്നു, ജാഗ്രത നിർദേശം
ഇന്നലെ തിരുവമ്പാടിയിൽ യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസിന് മുകളിലേക്ക് തെങ്ങ് വീണിരുന്നു. സംഭവത്തില്‍ ആർക്കും പരിക്കില്ല. മത്സ്യത്തൊഴിലാളികൾക്ക് കടലില്‍ പോകുന്നതിന് വിലക്കുണ്ട്.