ETV Bharat / state

കോഴിക്കോട് ബലി പെരുന്നാൾ ആഘോഷങ്ങൾക്ക് മാർഗ നിർദേശം പുറത്തിറക്കി കലക്ടർ - kozhikode collector statement

പള്ളികളില്‍ നടക്കുന്ന പെരുന്നാൾ നമസ്ക്കാരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറക്കണമെന്നും പ്രാര്‍ത്ഥനകള്‍ വീടുകളില്‍ നടത്താന്‍ ശ്രമിക്കണമെന്നും കലക്ടർ നിര്‍ദേശിച്ചു.

കോഴിക്കോട് ബലി പെരുന്നാൾ  കോഴിക്കോട് കലക്ടർ  കോഴിക്കോട് കൊവിഡ് വാർത്ത  കേരള ബലി പെരുന്നാൾ വാർത്ത  kozhikode bakrid celebration  kozhikode collector statement  kozhikode collector v samba shiva rao
കോഴിക്കോട് ബലി പെരുന്നാൾ ആഘോഷങ്ങൾക്ക് മാർഗ നിർദേശം പുറത്തിറക്കി കലക്ടർ
author img

By

Published : Jul 30, 2020, 7:34 PM IST

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബലിപെരുന്നാൾ ആഘോഷങ്ങളില്‍ പാലിക്കേണ്ട മുൻകരുതല്‍ സംബന്ധിച്ച് മാർഗ നിർദേശം പുറത്തിറക്കി ജില്ല കലക്ടർ വി.സാംബ ശിവറാവു. പള്ളികളില്‍ നടക്കുന്ന പെരുന്നാൾ നമസ്ക്കാരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറക്കണമെന്നും പ്രാര്‍ത്ഥനകള്‍ വീടുകളില്‍ നടത്താന്‍ ശ്രമിക്കണമെന്നും കലക്ടർ നിര്‍ദേശിച്ചു. പള്ളികളിലെ പെരുന്നാള്‍ നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നവര്‍ തമ്മില്‍ ആറടി അകലം പാലിക്കുകയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യണം. കണ്ടെയ്ന്‍മെന്റ് സേണുകളിലെ പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരങ്ങളോ മൃഗ ബലിയോ അനുവദിക്കില്ല.

കണ്ടെയ്‌ൻമെന്‍റ് സോണുകളിലും കണ്ടെയ്‌ന്‍മെന്‍റ് സോണുകളല്ലാത്ത സ്ഥലങ്ങളിലും വീടുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് പെരുന്നാളിനോട് അനുബന്ധിച്ചുള്ള ബലികര്‍മ്മം നടത്താം. അഞ്ച് പേരില്‍ കൂടുതല്‍ ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ല. ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ പെരുന്നാള്‍ നമസ്‌കാരങ്ങളിലോ മൃഗബലിയിലോ പങ്കെടുക്കാന്‍ പാടില്ല. വീടുകളില്‍ നടക്കുന്ന ഇത്തരം ചടങ്ങുകള്‍ക്കും ഇത് ബാധകമാണ്. ബലിക്ക് ശേഷമുള്ള മാംസ വിതരണം കണ്ടെയ്‌ൻമെന്‍റ് സോണുകളില്‍ അനുവദിക്കില്ല. കണ്ടെയ്‌ൻമെന്‍റ് സോണ്‍ അല്ലാത്ത സ്ഥലങ്ങളില്‍ ആവശ്യമായ എല്ലാ മുന്‍ കരുതലുകളും പാലിച്ച് മാത്രമേ മാംസ വിതരണം നടത്താന്‍ പാടുള്ളൂ. മാംസ വിതരണം നടത്തുന്നവര്‍ വിതരണം ചെയ്യുന്ന വീടുകള്‍ സംബന്ധിച്ചും നമ്പര്‍ക്കത്തില്‍ വരുന്ന വഴികള്‍ സംബന്ധിച്ചും രജിസ്റ്റര്‍ സൂക്ഷിക്കണം. പള്ളികളിലെ പെരുന്നാള്‍ നമസ്‌കാരങ്ങളില്‍ 14 ദിവസത്തിനിടയില്‍ പനി, ചുമ, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവ അനുഭവപ്പെട്ടവര്‍, 65 വയസില്‍ കൂടുതലുള്ളവര്‍, പത്ത് വയസില്‍ കുറവ് പ്രായമുള്ളവര്‍, മറ്റ് സ്ഥലങ്ങളില്‍ നിന്ന് യാത്ര ചെയ്ത് വന്നവര്‍, മറ്റ് കൊവിഡ് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നവര്‍ എന്നിവര്‍ പങ്കെടുക്കാന്‍ പാടില്ല. ഈ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് മത പുരോഹിതരും വാര്‍ഡ് ആര്‍ആര്‍ടിയും പൊലീസും ഉറപ്പ് വരുത്തണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.