ETV Bharat / state

'ശ്രീജിത്ത് പെരുമനയുടെ പുഴ സ്‌നേഹം': പുള്ളാവൂരിലെ കട്ടൗട്ടുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ല കലക്‌ടറുടെ നിര്‍ദേശം - collector on pullavoor cutout

കൊടുവള്ളി നഗരസഭയ്‌ക്കാണ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. തുടര്‍ നടപടി സ്വീകരിച്ച് പരാതിക്കാരനെ അറിയിക്കണമെന്നും റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് നിര്‍ദേശം.

പുള്ളാവൂര്‍ കട്ടൗട്ട്  ജില്ല കലക്‌ടര്‍  കൊടുവള്ളി നഗരസഭ  പുള്ളാവൂർ പുഴ  കട്ടൗട്ട്  ശ്രീജിത്ത് പെരുമന  കോഴിക്കോട്  kozhikode collector  pullavoor cutout  collector on pullavoor cutout  kozhikode
'ആവശ്യമായ നടപടി സ്വീകരിക്കണം';പുള്ളാവൂരില്‍ സ്ഥാപിച്ച കട്ടൗട്ടുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ല കലക്‌ടര്‍ നിര്‍ദേശം നല്‍കി
author img

By

Published : Nov 14, 2022, 4:08 PM IST

കോഴിക്കോട്: പുള്ളാവൂർ പുഴയിൽ കട്ടൗട്ടുകൾ സ്ഥാപിച്ച സംഭവത്തിൽ നടപടിയെടുക്കാൻ കോഴിക്കോട് ജില്ല കലക്‌ടറുടെ നിർദേശം. കൊടുവള്ളി നഗരസഭക്കാണ് കലക്ടർ നിർദേശം നൽകിയത്. പരാതിയിൽ ആവശ്യമായ തുടർ നടപടി സ്വീകരിച്ച് അക്കാര്യം പരാതിക്കാരനെ അറിയിക്കണമെന്നും റിപ്പോർട്ട് നൽകണമെന്നുമാണ് നിർദേശം.

അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് കട്ടൗട്ടുകൾ നീക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നത്. പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന കട്ടൗട്ടുകൾ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീജിത്ത് പെരുമന ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്. ലയണൽ മെസി, നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ വമ്പൻ കട്ടൗട്ടുകൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. ഫിഫ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ കട്ടൗട്ടുകളുടെ ചിത്രം പങ്കുവെക്കുകയും ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.