ETV Bharat / state

കോരപ്പുഴ പാലത്തിന്‍റെ പുനര്‍നിര്‍മ്മാണം ആരംഭിച്ചു - re building

1938ല്‍ ബ്രിട്ടീഷുകാർ പണിത പാലത്തിലൂടെ വലിയ വാഹനങ്ങൾക്ക് ഒന്നിച്ചുപോകാൻ കഴിയില്ലായിരുന്നു.

കോരപ്പുഴ
author img

By

Published : Feb 7, 2019, 11:20 PM IST

ദേശീയപാതയിൽ കോഴിക്കോടിനും കൊയിലാണ്ടിക്കും ഇടയിൽ ഗതാഗത തടസമുണ്ടാക്കുന്ന കോരപ്പുഴ പാലം പൊളിച്ചു പണി ആരംഭിച്ചു. രണ്ടുവരി ഗതാഗതം സാധ്യമാകുന്ന 12 മീറ്റർ വീതിയുള്ള പാലമാണ് നിർമ്മിക്കുന്നത്

ദേശീയപാതയിൽ കോഴിക്കോടിനും കണ്ണൂരിനുമിടയിൽ വീതികുറഞ്ഞ പാലങ്ങളിൽ ഒന്നാണ് കോരപ്പുഴയുടെത്. പഴയ പാലത്തിന്‍റെ അതേ രൂപത്തിൽ തന്നെയാണ് പുതിയ പാലത്തിന്‍റെയും നിർമ്മാണം. കോരപ്പുഴ മൂരാട് തുടങ്ങിയ പാലങ്ങളുടെ വീതി കുറവ് കാരണം ദേശീയപാതയിൽ അതിസങ്കീർണമായ ഗതാഗതക്കുരുക്കാണ് എന്നും അനുഭവപ്പെട്ടത്. ഒരേസമയം ഒരു വശത്തു നിന്നു വരുന്ന വാഹനങ്ങൾമാത്രം കടത്തിവിടാനുള്ള സൗകര്യമേ ഈ പാലത്തിനുള്ളു. ഇതിനിടയിൽ മറുഭാഗത്ത് നിന്ന് ഏതെങ്കിലും വലിയ വാഹനം പാലത്തിലേക്ക് കടന്നാൽ ഗതാഗതം പൂർണമായും നിലയ്ക്കും.

80 വയസ്സ് പിന്നിട്ട ഈ പാലത്തിന് അറ്റകുറ്റപ്പണിക്കായി ഓരോ വർഷവും ചെലവിടുന്നത് ലക്ഷങ്ങളാണ്. 20 വർഷത്തിനിടയിൽ കോരപ്പുഴ പാലത്തിന് അറ്റകുറ്റപ്പണിക്കായി ലക്ഷങ്ങളാണ് ചെലവഴിച്ചത് .കഴിഞ്ഞ കാൽനൂറ്റാണ്ടിൽ വാഹനങ്ങളുടെ വൻ വർദ്ധനവുണ്ടായിട്ടുണ്ട് എന്നാൽ വാഹനങ്ങൾ കടന്നു പോകേണ്ട റോഡുകളുടെയും പാലങ്ങളുടെയും അവസ്ഥ ദയനീയവും.

പാലത്തിന്‍റെ പണി ഒന്നര വർഷത്തിന്‍റെ കരാറിനാണ് നൽകിയിട്ടുള്ളത്. കോരപ്പുഴ പാലം വരുന്നതോടെ കോഴിക്കോട്-കണ്ണൂർ റോഡിലെ ഗതാഗതക്കുരുക്കിന് അല്പമെങ്കിലും ആശ്വാസമാകും.

Intro:ദേശീയപാതയിൽ കോഴിക്കോട് കൊയിലാണ്ടി കും ഇടയിൽ ഗതാഗത തടസമുണ്ടാക്കുന്ന കോരപ്പുഴ പാലം പൊളിച്ചു പണി ആരംഭിച്ചു. രണ്ടുവരി ഗതാഗതം സാധ്യമാകുന്ന 12 മീറ്റർ വീതിയുള്ള പാലമാണ് നിർമ്മിക്കുന്നത്

Body:ദേശീയപാതയിൽ കോഴിക്കോട്-കണ്ണൂർ നുമിടയിൽ വീതികുറഞ്ഞ പാലങ്ങളിൽ ഒന്നാണ് കോരപ്പുഴയുടെ ഏത്. 1938 ബ്രിട്ടീഷുകാർ പണിത പാലത്തിലൂടെ വലിയ വാഹനങ്ങൾക്ക് ഒന്നിച്ചുപോകാൻ കഴിയില്ലായിരുന്നു. പഴയ പാലത്തിൻറെ അതേ രൂപത്തിൽ തന്നെയാണ് പുതിയ പാലത്തിൻറെ യും നിർമ്മാണം. കോരപ്പുഴ മൂരാട് തുടങ്ങിയ പാലങ്ങളുടെ വീതി കുറവ് കാരണം ദേശീയപാതയിൽ അതിസങ്കീർണമായ ഗതാഗതക്കുരുക്കാണ് എന്നും അനുഭവപ്പെട്ടത്. ഒരേസമയം ഒരു വശത്തു നിന്നു വരുന്ന വാഹനങ്ങൾമാത്രം കടത്തിവിടാനുള്ള സൗകര്യം ഈ പാലത്തിനു ഉള്ളൂ. ഇതിനിടയിൽ മറുഭാഗത്ത് നിന്ന് ഏതെങ്കിലും വലിയ വാഹനം പാലത്തിലേക്ക് കടന്നാൽ ഗതാഗതം പൂർണമായും നിലയ്ക്കും. മാത്രമല്ല 80 വയസ്സ് പിന്നിട്ട ഈ പാലത്തിന് അറ്റകുറ്റപ്പണിക്കായി ഓരോ വർഷവും ചെലവിടുന്നത് ലക്ഷങ്ങളാണ് .അതുകൊണ്ടുള്ള പ്രയോജനം ഒരു വർഷത്തിൽ കൂടുതൽ കിട്ടില്ല എന്നത് പരമസത്യമാണ്. 20 വർഷത്തിനിടയിൽ കോരപ്പുഴ പാലത്തിന് അറ്റകുറ്റപ്പണിക്കായി ലക്ഷങ്ങളാണ് ചെലവഴിച്ചത് .കഴിഞ്ഞ കാൽനൂറ്റാണ്ടിൽ വാഹനങ്ങളുടെ വൻ വർദ്ധനവുണ്ടായിട്ടുണ്ട് എന്നാൽ വാഹനങ്ങൾ കടന്നു പോകേണ്ട റോഡുകളുടെയും പാലങ്ങളുടെയും അവസ്ഥ ദയനീയവും.

Conclusion:പാലത്തിനെ പണി ഒന്നര വർഷത്തിന് കരാറാണ് നൽകിയിട്ടുള്ളത് .കോരപ്പുഴ പാലം വരുന്നതോടെ കോഴിക്കോട്-കണ്ണൂർ റോഡിലെ ഗതാഗതക്കുരുക്കിന് അല്പമെങ്കിലും ആശ്വാസമാകും
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.