ETV Bharat / state

Koolimadu Kozhikode Drinking Water Issue കുടിവെള്ളം മുട്ടിച്ച് റോഡുപണി; വെളളം വിലയ്‌ക്ക് വാങ്ങി കൂളിമാട്-പരതപ്പൊയിൽ നിവാസികൾ - NCPC pipeline of drinking water project avoided

Drinking Water Issue Koolimadu Kozhikode: കൂളിമാട് -കളൻതോട് റോഡ് നവീകരിക്കുന്നതിന്‍റെ ഭാഗമായി റോഡരികിൽ ഓവുചാല്‍ നിർമിക്കുന്നതിന് കിള കീറിയതോടെയാണ് പ്രദേശവാസികൾക്ക് കുടിവെള്ളം ലഭിക്കാതായത്.

കുടിവെള്ളം മുട്ടിച്ച് റോഡുപണി  കുടിവെള്ള പ്രശ്‌നം  കുടിവെളളം മുടങ്ങിയത് 600 ലേറെ കുടുംബങ്ങൾക്ക്  വെള്ളം ലഭിക്കാത്തത് റോഡ് നവീകരണത്തിന്‍റെ ഭാഗമായി  കൂളിമാട് പരതപ്പൊയിൽ നിവാസികൾ ദുരിതത്തിൽ  കൂളിമാട് കളൻതോട് റോഡ് വികസനം  Koolimadu Kozhikode Drinking Water Issue  Drinking Water Issue  Koolimadu Drinking Water Issue  NCPC pipeline of drinking water project avoided  Drinking Water Issue in Chathamangalam
Koolimadu Kozhikode
author img

By ETV Bharat Kerala Team

Published : Oct 2, 2023, 2:55 PM IST

കുടിവെളളം വിലയ്‌ക്ക് വാങ്ങി കൂളിമാട്-പരതപ്പൊയിൽ നിവാസികൾ

കോഴിക്കോട്: ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട്- കളൻതോട് റോഡ് വികസനം യാഥാർഥ്യമായപ്പോൾ ഇരുകൈയും നീട്ടിയായിരുന്നു നാട്ടുകാർ അതിനെ സ്വീകരിച്ചിരുന്നത്. എന്നാൽ റോഡ് പ്രവർത്തി ആരംഭിച്ചതോടെ തങ്ങളുടെ കുടിവെള്ളം മുട്ടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.കൂളിമാട് -കളൻതോട് റോഡ് നവീകരിക്കുന്നതിന്‍റെ ഭാഗമായി റോഡരികിൽ ഓവുചാല്‍ നിർമിക്കുന്നതിന് കിള കീറിയതോടെയാണ് കുടിവെള്ളം ലഭിക്കുന്നത് തടസ്സപ്പെട്ടത്.

നിർമാണത്തിന്‍റെ ഭാഗമായി എൻസിപിസി കുടിവെളള പദ്ധതിയുടെ പൈപ്പ് ലൈൻ എടുത്ത് ഒഴിവാക്കിയതാണ് കുടിവെള്ളം കിട്ടാതിരിക്കാൻ കാരണമായത്. കൂളിമാട് മുതൽ പരതപ്പൊയിൽ വരെയുള്ള 600 ലേറെ കുടുംബങ്ങൾക്കാണ് ഇപ്പോൾ കുടിവെള്ളത്തിനു വേണ്ടി മറ്റ് മാർഗ്ഗങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്. താത്തൂർ, പടിഞ്ഞാറെത്തൊടി, ചെമ്പകോട്ടുമല, മാളികതടം, ഏരിമല എന്നിവിടങ്ങളിലാണ് ഏറെയും ദുരിതം നേരിടുന്നത്.

മിക്ക വീട്ടുകാരും എൻസിപിസി പദ്ധതിയുടെ കുടിവെള്ളത്തെ മാത്രമാണ് ആശ്രയിക്കുന്നത്. പാവപ്പെട്ട കുടുംബങ്ങൾ ആയതു കൊണ്ടു തന്നെ വലിയ വില കൊടുത്ത് ലോറികളിലും മറ്റും കുടിവെള്ളം എത്തിക്കുക എന്നത് താങ്ങാവുന്നതിലും അപ്പുറമാണ്.

റോഡ് നവീകരണം നടക്കുന്നതോടൊപ്പം തന്നെ തങ്ങൾക്ക് കുടിവെള്ളം കൂടി എത്തിക്കാൻ ബദൽ സംവിധാനം ഒരുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് കുടിവെള്ള വിതരണത്തിന് സംവിധാനമൊരുക്കി പ്രയാസം പരിഹരിക്കുമെന്നാണ് പ്രതീക്ഷ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.