ETV Bharat / state

കൂടത്തായി കൊലപാതക പരമ്പര; സിലി വധക്കേസിലും കുറ്റപത്രം സമര്‍പ്പിച്ചു - സിലി വധക്കേസിലും കുറ്റപത്രം സമര്‍പ്പിച്ചു

1020 പേജുള്ളതാണ് കുറ്റപത്രം. ഇതില്‍ 165 സാക്ഷികളുമുണ്ട്. ജോളിയാണ് കേസിലെ ഒന്നാം പ്രതി. മാത്യു രണ്ടാം പ്രതിയും സ്വര്‍ണപണിക്കാരന്‍ പ്രജികുമാര്‍ മൂന്നാം പ്രതിയുമാണ്.

Koodathayi, case, murder, jolly  കൂടത്തായി കൊലപാതക പരമ്പര  സിലി വധക്കേസിലും കുറ്റപത്രം സമര്‍പ്പിച്ചു  Koodathayi murder series chargesheet submitted
കൂടത്തായി
author img

By

Published : Jan 17, 2020, 6:26 PM IST

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ രണ്ടാം കുറ്റപത്രവും സമര്‍പ്പിച്ചു. കേസിലെ മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്‍റെ ആദ്യ ഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ന് താമരശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചത്. ജോളിയാണ് കേസിലെ ഒന്നാം പ്രതി. മാത്യു രണ്ടാം പ്രതിയും സ്വര്‍ണപണിക്കാരന്‍ പ്രജികുമാര്‍ മൂന്നാം പ്രതിയുമാണ്.1020 പേജുള്ളതാണ് കുറ്റപത്രം. ഇതില്‍ 165 സാക്ഷികളുമുണ്ട്. സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റിയന്‍, സഹോദരി ഷാലു ഫ്രാന്‍സിസ്, സക്കറിയ എന്നിവരുടെ മൊഴികളാണ് ഏറ്റവും നിര്‍ണായകമായതെന്ന് റൂറല്‍ എസ്പി കെ.ജി. സൈമണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിലിയെ അപസ്മാര രോഗമുണ്ടെന്ന് പറഞ്ഞ് ഓമശ്ശേരിയിലെ ആശുപത്രിയില്‍ എത്തിക്കുകയും മഷ്‌റൂം ഗുളികയില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തുകയുമായിരുന്നു. ഒപ്പം കുടിക്കാന്‍ നല്‍കിയ വെള്ളത്തിലും സയനൈഡ് കലര്‍ത്തിയതായാണ് കണ്ടെത്തൽ. സിലിയുടെ മകനെ ഐസ്‌ക്രീം വാങ്ങാന്‍ പണം കൊടുത്ത് ജോളി പുറത്തേക്ക് പറഞ്ഞയച്ചു. എന്നാൽ സംശയം തോന്നി മകന്‍ തിരികെ വന്നപ്പോള്‍ സിലി മറഞ്ഞ് വീഴുന്നത് കണ്ടുവെന്ന് മൊഴി നൽകിയിട്ടുണ്ട്.
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് സിലിയുടെ ഭര്‍ത്താവ് ഷാജു സ്‌കറിയക്ക് അറിവുണ്ടായിരുന്നില്ലെന്നും എസ്പി അറിയിച്ചു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെ തൊട്ടടുത്ത് ആശുപത്രിയുണ്ടായിട്ടും 12 കിലോമീറ്റര്‍ അപ്പുറത്തുള്ള ശാന്തി ഹോസ്പിറ്റലില്‍ നിര്‍ബന്ധിച്ച് കൊണ്ടുപോവുകയുമായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഷാജുവിനെ ഭര്‍ത്താവായി കിട്ടുക എന്നത് തന്നെയായിരുന്നു ജോളിയുടെ പ്രധാന ലക്ഷ്യമെന്നും ഇതിനായി സിലിയെ ഒഴിവാക്കാന്‍ പല വഴികളും ജോളി സ്വീകരിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കൂടത്തായി കൊലപാതക പരമ്പര; സിലി വധക്കേസിലും കുറ്റപത്രം സമര്‍പ്പിച്ചു

Intro:കൂടത്തായി കൊലപാതക പരമ്പര: സിലി വധക്കേസിലും കുറ്റപത്രം സമര്‍പ്പിച്ചുBody:കൂടത്തായി കൊലപാതക പരമ്പരയില്‍ രണ്ടാം കുറ്റപത്രവും സമര്‍പ്പിച്ചു. കേസിലെ മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ന് താമരശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചത്. ജോളിയാണ് ഈ കേസിലും ഒന്നാം പ്രതി, മാത്യുവാണ് രണ്ടാം പ്രതി, സ്വര്‍ണപണിക്കാരന്‍ പ്രജികുമാര്‍ മൂന്നാം പ്രതിയാണ്.1020 പേജുള്ളതാണ് കുറ്റപത്രം. ഇതില്‍ 165 സാക്ഷികളുമുണ്ട്. സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റിയന്‍, സഹോദരി ഷാലു ഫ്രാന്‍സിസ്, സക്കറിയ എന്നിവരുടെ മൊഴികളാണ് ഏറ്റവും നിര്‍ണായകമായതെന്ന് റൂറല്‍ എസ്പി കെ.ജി. സൈമണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിലിയെ അപസ്മാര രോഗമുണ്ടെന്ന് പറഞ്ഞ് ഓമശ്ശേരിയിലെ ആശുപത്രിയില്‍ എത്തിക്കുകയും മഷ്‌റൂം ഗുളികയില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഒപ്പം കുടിക്കാന്‍ നല്‍കിയ വെള്ളത്തിലും സയനൈഡ് കലര്‍ത്തിയതായാണ് കണ്ടെത്തിയത്. സിലിക്ക് ഗുളിക കൊടുത്ത ശേഷം തളര്‍ന്ന അമ്മയെ സിലിയുടെ മകന്‍ കണ്ടപ്പോള്‍ മകനെ ഐസ്‌ക്രീം വാങ്ങാന്‍ പണം കൊടുത്ത് ജോളി പുറത്തേക്ക് പറഞ്ഞയച്ചു. സംശയം തോന്നി മകന്‍ തിരികെ വന്നപ്പോള്‍, സിലി മറഞ്ഞ് വീഴുന്നത് കണ്ടുവെന്നും മകന്റെ മൊഴിയുണ്ട്. ഇതും കേസന്വേഷണത്തില്‍ നിര്‍ണായകമായതായി കെ.ജി. സൈമണ്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് സിലിയുടെ ഭര്‍ത്താവ് ഷാജു സ്‌കറിയക്ക് പങ്കില്ലെന്നും ഇതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും എസ്പി അറിയിച്ചു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെ തൊട്ടടുത്ത് ആശുപത്രിയുണ്ടായിട്ടും 12 കിലോമീറ്റര്‍ അപ്പുറത്തുള്ള ശാന്തി ഹോസ്പിറ്റലില്‍ നിര്‍ബന്ധിച്ച് കൊണ്ടുപോവുകയുമായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഇതിനെല്ലാം കൃത്യമായ തെളിവുണ്ടെന്നും എസ്പി പറഞ്ഞു. ഷാജുവിനെ ഭര്‍ത്താവായി കിട്ടുക എന്നത് തന്നെയായിരുന്നു സിലിയുടെ പ്രധാന ലക്ഷ്യമെന്നും ഇതിനായി സിലിയെ ഒഴിവാക്കാന്‍ പല വഴികളും ജോളി സ്വീകരിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.